ഓമശ്ശേരി:
ആഗസ്ത് 12 മുതൽ 30 വരെ വ്യത്യസ്ത ദിവസങ്ങളിൽ കൊടുവള്ളി നിയോജക മണ്ഡലത്തിൽ ഡോ:എം.കെ.മുനീർ എം.എൽ.എ.യുടെ നേതൃത്വത്തിൽ നടക്കുന്ന ഗ്രാമ യാത്രയുടെ ഭാഗമായുള്ള ഓമശ്ശേരി പഞ്ചായത്തിലെ ജനസഭ നാളെ (ബുധൻ) പുത്തൂരിൽ നടക്കും.ഉച്ചക്ക് 2 മണി മുതൽ വൈകു:5 മണി വരെ നടക്കുന്ന ജനസഭക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന സംഘാടക സമിതി യോഗം അന്തിമരൂപം നൽകി.പഞ്ചായത്ത് പ്രസിഡണ്ട് കെ.കരുണാകരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.സംഘാടക സമിതി വർ.ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് ഗ്രാമയാത്ര വിശദീകരിച്ചു.വർ.കൺവീനർ പി.കെ.ഗംഗാധരൻ സ്വാഗതം പറഞ്ഞു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്വിമ അബു,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.കെ.അബ്ദുല്ലക്കുട്ടി,ഖലീലുറഹ്മാൻ(എം.എൽ.എ.ഓഫീസ്),അഗസ്റ്റിൻ ജോസഫ് കണ്ണേഴത്ത്,എസ്.പി.ഷഹന,പി.അബ്ദുൽ നാസർ,എം.എം.രാധാമണി ടീച്ചർ,ടി.ശ്രീനിവാസൻ,ആർ.എം.അനീസ്,പി.സുനിൽ കുമാർ,എം.ഷീജ ബാബു,അശോകൻ പുനത്തിൽ,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,ബീന പത്മദാസ്,പഞ്ചായത്ത് സെക്രട്ടറി കെ.ഗിരീഷ് കുമാർ,അസിസ്റ്റന്റ് എഞ്ചിനീയർ ടി.പി.രാജേഷ്,കൃഷി ഓഫീസർ ആർ.വിഷ്ണു,വെറ്ററിനറി സർജൻ ഡോ:ധന്യ ജോസ്,ഐ.സി.ഡി.എസ്.സൂപ്പർ വൈസർ പി.എം.പ്രിയ,ഹെൽത്ത് ഇൻസ്പെക്ടർ വി.സുനിൽ കുമാർ,എ.ഹരിദാസൻ നായർ,ഷീല അനിൽ കുമാർ,സുഹറഎന്നിവർ സംസാരിച്ചു.
മണ്ഡലത്തിലെ ജനങ്ങളുമായി നേരിട്ട് സംവദിക്കുന്നതിനും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും വേണ്ടിയാണ് എം.എൽ.എ.ഗ്രാമയാത്ര സംഘടിപ്പിക്കുന്നത്.ഇന്നലെ വരെ ലഭിച്ച ഓമശ്ശേരിയിലെ വിവിധ മേഖലകളിലുള്ള 64 പരാതികൾ എം.എൽ.എക്ക് കൈമാറി.ഇന്ന് പഞ്ചായത്ത് ഓഫീസിലും നാളെ ജനസഭ വേദിയിലും പരാതികൾ സ്വീകരിക്കുന്നതിന് പ്രത്യേകം സജ്ജീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടക സമിതി അറിയിച്ചു.സർക്കാർ ഓഫീസുകളുമായി ബന്ധപ്പെട്ടുള്ള പരിഹാരമാവേണ്ട പ്രശ്നങ്ങളാണ് പരാതിയായി സമർപ്പിക്കേണ്ടത്.ജനസഭയുടെ വിജയത്തിനായി ഇന്ന്(ചൊവ്വ) വൈകു:4 മണിക്ക് പുത്തൂർ സ്കൂളിൽ പ്രാദേശിക സംഘാടക സമിതി യോഗം ചേരും.ജനസഭയിൽ എം.എൽ.എക്ക് പുറമെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ,വിവിധ കക്ഷി-രാഷ്ട്രീയ പ്രതിനിധികൾ,ഉദ്യോഗസ്ഥ പ്രമുഖർ സംബന്ധിക്കും.പരാതി നൽകിയവരോ അവരുടെ പ്രതിനിധികളോ ജനസഭയിൽ നിർബന്ധമായും സംബന്ധിക്കണമെന്ന് സംഘാടക സമിതി അറിയിച്ചു.
ഫോട്ടോ:ഡോ.എം.കെ.മുനീർ എം.എൽ.എയുടെ ഗ്രാമയാത്ര സംഘാടക സമിതി യോഗം ഓമശ്ശേരിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കരുണാകരൻ മാസ്റ്റർ ഉൽഘാടനം ചെയ്യുന്നു.
إرسال تعليق