കൂടരഞ്ഞി :
സർവ്വഐശ്വര്യത്തിനും, കുടുംബ ക്ഷേമങ്ങൾക്കുമായി കൂടരഞ്ഞി ശ്രീ പോർക്കലി ഭഗവതിക്ഷേത്ര സമിതിയുടെ നേതൃത്വത്തിൽ ചിങ്ങം മാസത്തിലെ ആയില്യം നാളിൽ സർപ്പബലിപൂജ നടത്തി. ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ പാതിരി ശേരി മിഥുൻ നാരായണൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിലും തെഞ്ചേരി ഇല്ലം ഹരികൃഷ്ണൻ നമ്പൂതിരി, പാമ്പാടി ഇല്ലം വിഷ്ണുപ്രസാദ് നമ്പൂതിരി, പുല്ലങ്കോട് ഇല്ലം രഞ്ജിത് നമ്പൂതിരി, പേരൂർ ഇല്ലം അഭിഷേക് നമ്പൂതിരി, ക്ഷേത്രാചാര്യൻ സുധീഷ് ശാന്തി എന്നിവർ സഹകാർമ്മികളുമായിരുന്നു. നൂറ്കണക്കിന് ഭക്തർ തിരി ഉഴിഞ്ഞ് പ്രാർത്ഥിച്ച് സർപ്പബലി പൂജയിൽ പങ്കാളികളായി. ക്ഷേത്ര സമിതി പ്രസിഡണ്ട് ഷാജി കാളങ്ങാടൻ, സെക്രട്ടറി ദിനേഷ്കുമാർ അക്കരത്തൊടി, രക്ഷാധികാരികളായ സുന്ദരൻ. എ പ്രണവം, വേലായുധൻ ചോലയിൽ, അജയൻ വല്യാട്ട്കണ്ടം, ഗിരീഷ് കൂളിപ്പാറ, ഖജാൻജി വിജയൻ പൊറ്റമ്മൽ, മാതൃസമിതി പ്രസിഡൻ്റ് രമണി ബാലൻ, ഭാരവാഹികളായ രാമൻകുട്ടി പാറക്കൽ,
 മനോജ് ചായം പുറത്ത്, സൗമിനി കലങ്ങാടൻ, രാജൻ മൂത്തേടത്ത്, ഷൈലജ പള്ളത്ത്, ഷാജി കോരല്ലൂർ, ഇന്ദിര ചാമാടത്ത്, ബിന്ദു ജയൻ, സുമതി പള്ളത്ത്, ശിവദാസൻ മൂത്തേടത്ത്, ഷാജി വട്ടച്ചിറയിൽ, രാധാകൃഷ്ണൻ ചെമ്പ്രമ്മൽ, സജീവൻ ആലക്കൽ, സുന്ദരൻ പള്ളത്ത്, വിനോദ് മണ്ണു പുരയിടം, സതീശൻ അക്കരപ്പറമ്പിൽ, കൃഷ്ണൻ വടക്കിലെച്ചിലപ്പെട്ടി, ദീപു കുവ്വത്തൊട്ടിയിൽ, ധനലക്ഷ്മി അക്കരത്തൊടി, സുനിത മോഹൻ, പങ്കജം മുട്ടോളി എന്നിവർ നേതൃത്വം നൽകി.


Post a Comment

Previous Post Next Post