ഓമശ്ശേരി:കെ.ആർ.എഫ്.ബിയുടെ മേൽ നോട്ടത്തിൽ കിഫ്ബി ഫണ്ടുപയോഗിച്ച് യു.എൽ.സി.സി.എസ്.പ്രവൃത്തി നടത്തുന്ന എൻ.ഐ.ടി-കൂടത്തായി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ ഉടൻ പൂർത്തീകരിക്കണമെന്നും അധികൃതർ അനാസ്ഥ വെടിയണമെന്നും അമ്പലക്കണ്ടി ഒമ്പതാം വാർഡ് മുസ്‌ലിം ലീഗ് കൗൺസിൽ ആവശ്യപ്പെട്ടു.വാഹന ഗതാഗതം താറുമാറായതും കാൽ നട പോലും ദു:സ്സഹമായതും ജനങ്ങളെ കൊടിയ ദുരിതത്തിലാക്കുകയാണ്.11.230 കിലോമീറ്റർ ദൂരം 61 കോടി രൂപ ചെലവഴിച്ച് നടത്തുന്ന പ്രവൃത്തി രണ്ട് വർഷം കഴിഞ്ഞിട്ടും പൂർത്തീകരിക്കാൻ കഴിയാത്തത് പൊതു ജനങ്ങളോടുള്ള വെല്ലു വിളിയാണെന്നും നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിത ഗതിയിൽ പൂർത്തീകരിക്കണമെന്നും അല്ലാത്ത പക്ഷം ബഹുജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭങ്ങൾക്ക് മുസ്‌ലിം ലീഗ് നേതൃത്വം നൽകുമെന്നും കൗൺസിൽ മീറ്റ് മുന്നറിയിപ്പ് നൽകി.
അമ്പലക്കണ്ടി ലീഗ് ഹൗസിൽ നടന്ന കൗൺസിൽ മീറ്റ് പഞ്ചായത്ത് മുസ്‌ലിം ലീഗ് ജന.സെക്രട്ടറി പി.വി.സ്വാദിഖ് ഉൽഘാടനം ചെയ്തു.അബു മൗലവി അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.യൂനുസ് അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു.പി.വി.മൂസ മുസ്‌ലിയാർ,എ.കെ.അബൂബക്കർ ഹാജി,കെ.കെ.ഇബ്രാഹീം കുട്ടി മുസ്‌ലിയാർ,ഡോ:കെ.സൈനുദ്ദീൻ,ടി.പി.ജുബൈർ ഹുദവി,വി.സി.അബൂബക്കർ ഹാജി,കെ.ടി.എ.ഖാദർ,വി.സി.ഇബ്രാഹീം,പി.ടി.മുഹമ്മദ്,ഇ.കെ.മുഹമ്മദ്,എം.ടി.അബ്ദുൽ അസീസ്,ശംസുദ്ദീൻ നെച്ചൂളി,പി.പി.നൗഫൽ,യു.കെ.ശാഹിദ്,പി.ടി.അബ്ദുൽ ഖാദർ,ഇബ്രാഹീം മഠത്തിൽ,ബഷീർ മാണിക്കഞ്ചേരി,ഇബ്രാഹീം കുറ്റിക്കര,ശബീർ പുനത്തിൽ,എ.കെ.ഇബ്രാഹീം കുട്ടി,സ്വിദ്ദീഖ് കുഴിമ്പാട്ടിൽ,എസ്.കെ.മുഹമ്മദലി,ഷംനാദ് കീപ്പോര് കെ.റിസ്‌വാൻ,കെ.കെ.കുഞ്ഞി മുഹമ്മദ്,വി.അബ്ദുൽ സലാം എന്നിവർ സംസാരിച്ചു.
വാർഡ് വിഭജനത്തെ തുടർന്ന് നിലവിൽ വന്ന പുതിയ ഒമ്പതാം വാർഡ് (അമ്പലക്കണ്ടി) മുസ്‌ലിം ലീഗിന്റെ പ്രഥമ ഭാരവാഹികളായി അബു മൗലവി അമ്പലക്കണ്ടി(പ്രസി),ഡോ:കെ.സൈനുദ്ദീൻ(ജ.സെക്ര),കെ.പി.അബ്ദുൽ അസീസ് സ്വലാഹി(ട്രഷറർ),കെ.ടി.മുഹമ്മദ്,വി.സി.അബൂബക്കർ ഹാജി,പി.ടി.മുഹമ്മദ്,എം.ടി.അബ്ദുൽ അസീസ്(വൈ.പ്രസി),ശംസുദ്ദീൻ നെച്ചൂളി,പി.പി.നൗഫൽ,യു.കെ.ശാഹിദ്,അബ്ദുൽ ഖാദർ പേവിൻ തൊടിക(ജോ.സെക്ര) എന്നിവരെ തെരഞ്ഞെടുത്തു.
إرسال تعليق