ഓമശ്ശേരി:ഓമശ്ശേരി ഗ്രാമപഞ്ചായത്തിന്റേയും കൃഷിഭവന്റേയും സംയുക്താഭിമുഖ്യത്തിൽ ആഗസ്ത് 17 ന് (ഞായർ) ഓമശ്ശേരിയിൽ നടക്കുന്ന വിപുലമായ കർഷക ദിനാഘോഷ പരിപാടികൾക്ക് ജനപ്രതിനിധികളുടേയും കാർഷിക വികസന സമിതിയുടേയും സംയുക്ത യോഗം അന്തിമ രൂപം നൽകി.പഞ്ചായത്ത് തലത്തിൽ വിവിധ വിഭാഗത്തിലെ മികച്ച കർഷകരെ തെരഞ്ഞെടുത്ത് കർഷക ദിനത്തിൽ ഉപഹാരം നൽകി ആദരിക്കും.ജൈവം,വനിത,വിദ്യാർത്ഥി,മുതിർന്നവർ,പട്ടിക ജാതി,പട്ടിക വർഗം,യുവാക്കൾ,സമ്മിശ്രം,സംയോജിതം,ക്ഷീരം,നെൽ തുടങ്ങിയ 11 വിഭാഗങ്ങളിൽ നിന്നാണ് മികച്ച കർഷകരെ തെരഞ്ഞെടുക്കുക.മികച്ച കർഷകരെ കണ്ടെത്തുന്നതിന് ആറംഗ കമ്മിറ്റിയും രൂപീകരിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് കെ.കരുണാകരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ മാൻ യൂനുസ് അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.ഗംഗാധരൻ മുഖ്യപ്രഭാഷണം നടത്തി.കൃഷി ഓഫീസർ ആർ.വിഷ്ണു സ്വാഗതം പറഞ്ഞു.പി.അബ്ദുൽ നാസർ,സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ,മൂസ നെടിയേടത്ത്,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,യു.കെ.അബു ഹാജി,അഗസ്റ്റിൻ ജോസഫ് കണ്ണേഴത്ത്,വി.ജെ.ചാക്കോ,വേലായുധൻ മുറ്റോളിൽ,ഒ.പി.അബ്ദുൽ റഹ്മാൻ,എം.വിദ്യാധരൻ,എം.സത്യപാലൻ,കെ.വി.ഷാജി,എൻ.മുഹമ്മദ്,കെ.മുഹമ്മദ്,ഒ.ഷൈലജ,സുഹറാബി നെച്ചൂളി,പി.പി.മുഹമ്മദ്,പി.എ.അബ്ദുൽ ജബ്ബാർ,കെ.എം.സെബാസ്റ്റ്യൻ,എം.പി.രാഗേഷ്,യു.കെ.അബൂബക്കർ,പി.വി.അബൂബക്കർ,അസിസ്റ്റന്റ് കൃഷി ഓഫീസർ പി.കൃഷ്ണദാസ്,കൃഷി അസിസ്റ്റന്റ് വി.വി.ശ്രീകുമാർ എന്നിവർ സംസാരിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് ചെയർമാനും കൃഷി ഓഫീസർ കൺവീനറുമായി സംഘാടക സമിതി രൂപവൽക്കരിച്ചു.
إرسال تعليق