പാലക്കാട്: പിതാവ് ഓടിച്ച ബൈക്കിൽനിന്ന് റോഡിലേക്ക് വീണ രണ്ടാം ക്ലാസുകാരി ബസ് കയറി മരിച്ചു. കൊഴിഞ്ഞാമ്പാറ അത്തിക്കോട് ഇന്ന് രാവിലെയാണ് സംഭവം. കൊഴിഞ്ഞാമ്പാറ സെന്‍റ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി നഫീസത്ത് മിസ്രിയ ആണ് മരിച്ചത്.

രാവിലെ ഒമ്പതോടെ പിതാവിനൊപ്പം ബൈക്കിൽ സ്കൂളിലേക്ക് പോകുകയായിരുന്നു. മുന്നിൽ സഞ്ചരിച്ച ഓട്ടോറിക്ഷ പെട്ടെന്ന് വേഗത കുറച്ചതോടെ ബൈക്ക് സഡൻ ബ്രേക്കിടുകയും കുട്ടി റോഡിന്‍റെ വലതുവശത്തേക്ക് തെറിച്ചുവീഴുകയുമായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. പിന്നാലെ വന്ന സ്വകാര്യ ബസ് അടുത്തനിമിഷം കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി.

കുട്ടി അപകടസ്ഥലത്തുവെച്ച് തന്നെ മരിച്ചു. പഴണിയാർപാളയം സ്വദേശികളായ ദമ്പതികളുടെ മകളാണ് നഫീസത്ത് മിസ്രിയ. അപകടത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

മൃതദേഹം അത്തികോട്ടെ സ്വകാര്യ ആശുപത്രിയിൽ. പോസ്റ്റുമോർട്ടത്തിനായി പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റും.

 

Post a Comment

Previous Post Next Post