തിരുവമ്പാടി :
ശ്രേയസ് കോഴിക്കോട് മേഖല പുലിക്കയം യൂണിറ്റ് സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷവും മതമൈത്ര റാലിയും മേഖല ഡയറക്ടർ ഫാദർ തോമസ് മണ്ണിത്തോട്ടം ഉദ്ഘാടനം ചെയ്തു റിട്ടയേർഡ് സോൾജിയർ ശ്രീ ബിൻസു പതാക ഉയർത്തി.
പ്രോഗ്രാം ഓഫീസർ ലി സി റെജി പ്രതിജ്ഞ ചൊല്ലി. ഉസ്താദ് നാസർ , പൂജാരി ശ്രീജിത്ത്, മേഖലാ കോഡിനേറ്റർ എം എം ഐസക് എന്നിവർ മതമൈത്ര റാലിക്ക് നേതൃത്വം നൽകുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു യൂണിറ്റ് പ്രസിഡണ്ട് ജോസ് ഇടയത്തു പാറ സ്വാഗതവും യൂണിറ്റ് കോഡിനേറ്റർ ലിജി സുരേന്ദ്രൻ നന്ദിയും പറഞ്ഞു പ്രസ്തുത ചടങ്ങിൽ രാജ്യത്തിനുവേണ്ടി ജീവനും ജീവിതവും സമർപ്പിച്ച ജവാൻ ശ്രീ ബിൻസുവിനെ പൊന്നാട അണിയിച്ച് ആദരിച്ചു സെക്രട്ടറി ഷില്ബി രാജു കൂടരഞ്ഞി യൂണിറ്റ് പ്രസിഡണ്ട് ബിനു നിരപ്പേൽ യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
Post a Comment