വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം കുന്ദമംഗലം ബി പി സി മുഹമ്മദ് റാഫി നിർവഹിച്ചു.
ഓമശ്ശേരി :
വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ഗംഭീര ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
ഓണാഘോഷപരി പരിപാടികളുടെ ഉദ്ഘാടനം കുന്ദമംഗലം ബി പി സി മുഹമ്മദ് റാഫി നിർവഹിച്ചു.
സ്കൂൾ അസിസ്റ്റൻ്റ്
മാനേജർ ഫാ. സിറിൻ ജോസഫ് മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്തു. പിടിഎ പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസീസ് അധ്യക്ഷത വനിച്ചു. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി സ്റ്റാഫ് സെക്രട്ടറി ബിജില സി കെ വിദ്യാർഥി പ്രതിനിധി ആഗ്ന യാമി എന്നിവർ പ്രസംഗിച്ചു.
ഓണാഘോഷ പരിപാടികളുടെ ഭാഗമായി വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.
വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
സ്കൂൾ ഗായക സംഘം ഓണപ്പാട്ടുകൾ പാടി, പായസവും ഓണസദ്യയുമൊരുക്കി.
ആഘോഷപരിപാടകൾക്ക് അധ്യാപകരായ ബിജു മാത്യു ഷാനിൽ പി എം , പ്രഭുൽവർഗീസ് അലൻ ജോൺസ്,നിധിൻ ജോസ് ,സ്മിതമാത്യു ഷബ്ന എം എ ബിജിലസി.കെ സിസ്റ്റർ ജെയ്സി എന്നിവർ നേതൃത്വം നൽകി.
Post a Comment