തിരുവമ്പാടി: ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് കേരള കോൺഗ്രസ് (എം) തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടി പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നും കെ എം മാണി കർഷക ശ്രേഷ്ഠ അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട കർഷകരെ അവരവരുടെ വീടുകളിൽ എത്തി പൊന്നാടയും, മെമെന്റോയും കൈനീട്ടവും നൽകി ആദരിച്ചു.
കല്ലൂക്കുളങ്ങര തോമസ് ചേട്ടന്റെ വീട്ടിൽ നിന്നും ആരംഭിച്ച ചടങ്ങ് പാർട്ടി ജില്ലാ പ്രസിഡണ്ട് ടി എം ജോസഫ് ഉദ്ഘാടനം ചെയ്തു.
കർഷക യൂണിയൻ ജില്ലാ പ്രസിഡണ്ട് ജോസഫ് പൈമ്പിള്ളി കർഷകദിന സന്ദേശം നൽകി.
പത്തോളം വീടുകളിൽ നേരിട്ട് ചെന്ന് നടത്തിയ ആദരിക്കൽ ചടങ്ങുകൾക്ക് മണ്ഡലം പ്രസിഡണ്ട് ജോയി മ്ലാക്കുഴി
നേതൃത്വം നൽകി. സംസ്ഥാന കമ്മിറ്റി അംഗം സിജോ വടക്കൻതോട്ടം, നിയോജകമണ്ഡലം സെക്രട്ടറി വിൽസൺ താഴത്തു പറമ്പിൽ, സണ്ണി പുതുപ്പറമ്പിൽ, സന്തോഷ് തറയിൽ എന്നിവർ വിവിധ ഇടങ്ങളിൽ പ്രസംഗിച്ചു.
إرسال تعليق