ഓമശ്ശേരി:
വെളിമണ്ണ ഇസ്ലാമിക് സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവസന്തം 1500 എന്ന പ്രമേയത്തിൽ നടക്കുന്ന ബ്രീസ് ഓഫ് മദീന-25 മീലാദ് സമ്മേളനം വെളിമണ്ണ സി എം വി എം മുഹമ്മദിയ്യ മദ്റസയിൽ ഇന്നലെ തുടക്കമായി . പരിപാടിയുടെ ഭാഗമായി
മൗലിദ് മജ്‌ലിസ്,
മീലാദ് വിളംബരറാലി,
മദ്റസ കലോത്സവ്,
മുൽതഖൽ ഹുഫാള്,
നടന്നു.
രണ്ടാം ദിവസമായ ഇന്ന്
അലിഫ് ഫെസ്റ്റ്,
ഐ സി എഫ് മീലാദ് ക്വിസ്,
റോസ്‌ഗാഡൻ പ്രീ സ്‌കൂൾ ഫെസ്റ്റ്,
അവാർഡ് ദാനം നടക്കും.
പരിപാടിക്ക് തുടക്കം കുറിച്ച് കൊണ്ട് ഇന്നലെ രാവിലെ ഏഴ് മണിക്ക്
പ്രോഗ്രാം ചെയർമാൻ എൻ അഷ്റഫ് ഹാജി പതാക ഉയർത്തി.
തുടർന്ന് ദഫിന്റെയും സകൗട്ടിന്റെയും ഫ്ലവർ ഷോകളുടെയും മദ്ഹ് ഗീതങ്ങളുടെയും അകമ്പടിയോടെ നബി സ്നേഹ റാലി നടത്തി.
തുടർന്ന് നടന്ന ഉദ്ഘാടനം സംഗമം സ്വദർ മുഅല്ലിം യൂനുസ് സഖാഫി പയ്യനാട് ഉദ്ഘാടനം ചെയ്തു.
സൊസൈറ്റി പ്രസിഡന്റ് ഇകെ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.അബ്ദുൽ അസീസ് ഹാറൂനി,നൗഫൽ സഖാഫി,അബൂബക്കർ സിദ്ദീഖ് അദനി,അബ്ദുൽ ജലീൽ സഖാഫി,അബൂബക്കർ സിദ്ധീഖ് അദനി,
സൊസൈറ്റി ജനറൽ സെക്രട്ടറി ടി എ അബൂബക്കർ കുട്ടി ഹാജി,
ടി എ അബ്ദുറഹ്‌മാൻ കുട്ടി ഹാജി,
കെ പി നാസർ ഹാജി,
യാസർ അറഫാത്ത് നൂറാനി,
പി സുലൈമാൻ മുസ്‌ലിയാർ,
ടി സി ഇമ്പിച്ചിമോയി ഹാജി,
ഇ വി അബ്ദുറഹ്‌മാൻ ഹാജി,
പി കെ മുഹമ്മദ് ഹാജി,
കെ ശറഫുദ്ധീൻ,
ഇ കെ സ്വാദിഖ് നൂറാനി,
സുബൈർ കെ,
കൗസർ എം സി,
അഡ്വ:ത്വാഹാ മുസ്സമ്മിൽ നൂറാനി,
അലി ഫവാസ്,
സിനാൻ ടി കെ,
ഹസൽ കെ,
സിദ്ധീഖ് കെ സംബന്ധിച്ചു.
അബ്ദുൽ ബാസിത് കെ സ്വാഗതവും മുബാറക് പി നന്ദിയും പറഞ്ഞു.
ഫോട്ടോ:
വെളിമണ്ണ സി എം വി എം മുഹമ്മദിയ്യ സുന്നി മദ്രസയുടെ ആഭിമുഖ്യത്തിൽ നടത്തിയ മീലാദ് റാലി.
Post a Comment