കോടഞ്ചേരി : വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ കലോത്സവം *രാഗധ്വനി 2K25* ഭംഗിയായി സംഘടിപ്പിച്ചു.

ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച പൊതുചടങ്ങിൽ സ്കൂൾ പിടിഎ പ്രസിഡണ്ട് റൂബി മാർക്കോസ് അധ്യക്ഷത വഹിച്ചു.

പ്രശസ്ത ചലച്ചിത്ര പിന്നണി ഗായികയും റിയാലിറ്റി ഷോ വിജയിയുമായ നിയ ചാർലി കലാമേളയ്ക്ക് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന്, തന്റെ സംഗീതകലാമേഖലയിലെ മികവുറ്റ ഗാനങ്ങൾ വിദ്യാർത്ഥികൾക്കായി അവതരിപ്പിച്ചു.

സ്കൂൾ ഹെഡ്മിസ്ട്രസ് സോഫിയ ജേക്കബ് വിദ്യാർത്ഥികളിലെ കലാപരമായ മികവിനെ പ്രശംസിച്ചു സംസാരിച്ചു. അധ്യാപികയും മാനേജ്മെന്റ് പ്രതിനിധിയുമായ സി. സുധർമ്മ എസ്‌ഐസി, സ്കൂൾ ലീഡർ സാമുവൽ ബിജു എബ്രഹാം എന്നിവർ ആശംസകൾ അർപ്പിച്ചു.

സ്കൂൾ പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ എല്ലാവർക്കും സ്വാഗതം ആശംസിക്കുകയും, അധ്യാപികയും ആർട്സ് കോ-ഓർഡിനേറ്ററുമായ ലിമ കെ. ജോസ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. രണ്ടാം വർഷ സയൻസ് വിദ്യാർത്ഥിനിയായ അൽഫോൻസ തോമസ് ചടങ്ങിന് ആങ്കറിംഗ് നിർവഹിച്ചു.

തുടർന്ന് വിവിധ കലാമത്സരങ്ങൾ രാഗം , ധ്വനി എന്നീ വേദികളിൽ ആവേശകരമായി നടന്നു.

എൻഎസ്എസ് വളണ്ടിയേഴ്സ് തങ്ങളുടെ ഉപജീവനം പദ്ധതിയുടെ ഭാഗമായി കലോത്സവ ദിനത്തിൽ ആരംഭിച്ച തട്ടുകടക്ക് വിദ്യാർത്ഥികളിൽ നിന്ന് വലിയ സ്വീകരണം ലഭിച്ചു. പ്രോഗ്രാം ഓഫീസർ ബിൻസി കെ.ജെ തട്ടുകടയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ തെളിയിച്ച കലാമാമാങ്കമായിരുന്നു *രാഗധ്വനി 2K25.* ആവേശകരമായ മത്സരങ്ങളിൽ ഗ്രീൻ ഹൗസ് ഒന്നാം സ്ഥാനവും, റെഡ് ഹൗസ് രണ്ടാം സ്ഥാനവും, ബ്ലൂ ഹൗസ് മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് സി. സുധർമ്മ എസ്‌ഐസി, ആർട്സ് കോ-ഓർഡിനേറ്റർ ലിമ കെ. ജോസ് എന്നിവർ ചേർന്ന് ട്രോഫികൾ സമ്മാനിച്ചു.


Post a Comment

Previous Post Next Post