കൊടുവള്ളി :
താമരശ്ശേരി ചുരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ശ്വാശത പരിഹാരമായ ചുരം ബൈപ്പാസ് യാഥാർത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് ബൈപ്പാസ് ആക്ഷൻ കമ്മിറ്റിയും വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായി സെപ്തംബർ 16, 17 തിയ്യതികളിൽ സംഘടിപ്പിക്കുന്ന സമര ജാഥ വിജയിപ്പിക്കുന്നതിനു വേണ്ടി കെവി വി എസ് കൊടുവള്ളി, തിരുവമ്പാടി, കുന്ദമംഗലം, കോഴിക്കോട് സൗത്ത്, നോർത്ത് നിയോജക മണ്ഡലങ്ങളുടെ ഭാരവാഹികളുടെയും യൂണിറ്റ് ഭാരവാഹികളുടെയും സംയുക്ത കൺവൻഷൻ കൊടുവള്ളി വ്യാപാരഭവനിൽ കെ.വി.വി.എസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡൻറ് അമീർ മുഹമ്മദ് ഷാജി ഉദ്ഘാടനം നിർവ്വഹിച്ചു.
ഈ മാസം 16 ന് ബത്തേരിയിൽ നിന്നും ആരംഭിക്കുന്ന ജാഥ കോഴിക്കോട് ജില്ലയുടെ പ്രഥമ സ്വീകരണ കേന്ദ്രമായ അടിവാരത്ത് വൻ ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് അദ്ധേഹം സൂചിപ്പിച്ചു.
ജാഥ കടന്നു പോകുന്ന നിയോജക മണ്ഡലത്തിലെ മുഴുവൻ യൂണിറ്റുകളുടെയും പങ്കാളിത്തം യോഗം ഉറപ്പ് നൽകി. കൊടുവള്ളി യൂണിറ്റ് പ്രസിഡൻറും ജില്ലാ സെക്രട്ടറിയുമായ പി.ടി.എ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു.
ആക്ഷൻ കമ്മിറ്റി ചെയർമാൻ വി.കെ ഹുസൈൻ കുട്ടി, കൺവീനർ ടി.ആർ.ഓമനക്കുട്ടൻ, ജില്ലാ വൈസ് പ്രസിഡൻറ് എം.ബാബുമോൻ,
മനാഫ് കാപ്പാട്, പി.സി.അഷ്റഫ്,
കെ. സരസ്വതി, രാജൻ കാന്തപുരം തുടങ്ങിയവർ സംസാരിച്ചു.
Post a Comment