കൂടരഞ്ഞി:
സ്വച്ഛതാഹി സേവ ശുചിതോത്സവം 25ന്റെ ഭാഗമായി കൂടരഞ്ഞി ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി ഹരിത കർമ്മ സേന അംഗങ്ങൾ ക്കും ശുചീകരണ തൊഴിലാളികൾക്കുമായി ജനറൽ, ഓർത്തോ, ഓഫ്താൽമോളജി വിഭാഗങ്ങളിലായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

കൂമ്പാറ ആയുഷ്മാൻ ആരോഗ്യ മന്ദിറിൽ വെച്ച് നടന്ന ക്യാമ്പിന്റെ ഉദ്ഘാടനച്ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ.ദിവ്യ.കെ.കെ  സ്വാഗതം പറഞ്ഞു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ആദർശ് ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് മെമ്പർ മാരായ റോസ്‌ലി ടീച്ചർ ബാബു മൂട്ടോളി സീന ബിജു, എന്നിവർ ചടങ്ങിൽ സന്നിഹിതരായി

മെഡിക്കൽ ക്യാമ്പിന് ഹെൽത്ത് ഇൻസ്‌പെക്ടർ രാജീവൻ സി, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ജാവിദ് ഹുസൈൻ,ജു.പബ്ലിക് ഹെൽത്ത് നഴ്സുമാർ,MLSP മാർ ആശ മാർ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post