ഓമശ്ശേരി:ഗ്രാമപഞ്ചായത്തിലെ അമ്പലക്കണ്ടി എട്ടാം വാർഡിൽ പ്രവർത്തിക്കുന്ന കനിങ്ങം പുറം അങ്കണവാടിയിൽ ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച്‌ നടപ്പിലാക്കിയ ക്രാഡിൽ പദ്ധതി ജില്ലാ പഞ്ചായത്ത്‌ മെമ്പർ നാസർ എസ്റ്റേറ്റ്മുക്ക്‌ ഉൽഘാടനം ചെയ്തു.


വാർഡ്‌ മെമ്പറും പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാനുമായ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ഐ.സി.ഡി.എസ്‌.സൂപ്പർ വൈസർ പി.എം.പ്രിയ മുഖ്യപ്രഭാഷണം നടത്തി.സംഘാടക സമിതി കൺവീനർ കെ.പി.ഹംസ സ്വാഗതം പറഞ്ഞു.

വാർഡ്‌ വികസന സമിതി കൺവീനർ അബു മൗലവി അമ്പലക്കണ്ടി,ആർ.എം.അനീസ്‌,പി.ഇബ്രാഹീം,വി.സി.അബൂബക്കർ ഹാജി,കെ.ടി.എ.ഖാദർ,വി.സി.ഇബ്രാഹീം,കെ.പി.അബ്ദുൽ ലത്വീഫ്‌,ബഷീർ മാളികക്കണ്ടി,പി.പി.നൗഫൽ,കെ.ടി.ഹക്കീം,ഇബ്രാഹീം കുറ്റിക്കര,കെ.സൈഫുദ്ദീൻ,കെ.അനീസ്‌,കെ.ശംസുദ്ദീൻ,കെ.പി.ആയിഷ,അങ്കണവാടി വർക്കർ സുനിത ടീച്ചർ,ഹെൽപ്പർ പ്രസീത എന്നിവർ സംസാരിച്ചു.

സോഫ്റ്റ് ഫ്ലോറിങ് മാറ്റ്,ഫിഷ് റോക്കർ,സീസോ,മേരി ഗോ റൗണ്ട്,ബോൾ പൂൾ,ബാസ്ക്കറ്റ് ബോൾ സെറ്റ്,റിംഗ് ഗെയിം എലിഫന്റ്,ചൈൽഡ് ഫ്രണ്ട്ലി അട്രാക്ടീവ് പെയിന്റിങ് വിത്ത് ആർട്ട് വർക്ക് തുടങ്ങിയവയാണ്‌ ക്രാഡിൽ പദ്ധതി വഴി കനിങ്ങംപുറം അങ്കണവാടിയിൽ സജ്ജീകരിച്ചത്‌.ഒന്നേകാൽ ലക്ഷം രൂപയായിരുന്നു എസ്റ്റിമേറ്റ്‌ തുക.പദ്ധതി പ്രാവർത്തികമാക്കിയതോടെ പിഞ്ചു കുട്ടികൾക്ക്‌ പഠിക്കാനും വിശ്രമിക്കാനും ഉല്ലസിക്കാനും വിവിധ സൗകര്യങ്ങളുള്ള മനോഹര സൗധമായി മാറി പഞ്ചായത്തിലെ ഇരുപത്തി നാലാം സെന്റർ നമ്പറായ കനിങ്ങം പുറം അങ്കണവാടി.

ഫോട്ടോ:അമ്പലക്കണ്ടി എട്ടാം വാർഡിലെ കനിങ്ങം പുറം അങ്കണവാടിയിൽ ക്രാഡിൽ പദ്ധതി ജില്ലാ പഞ്ചായത്ത്‌ മെമ്പർ നാസർ എസ്റ്റേറ്റ്മുക്ക്‌ ഉൽഘാടനം ചെയ്യുന്നു.

Post a Comment

أحدث أقدم