ഓമശ്ശേരി :
വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി ആഗ്നയാമി തിരുവനന്തപുരത്തു വെച്ചു സംസ്ഥാന സർക്കാർ സെപ്റ്റംബർ 18 19 തീയതികളിൽ സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിൽ പങ്കെടുക്കും.
കുട്ടികളുടെ സർഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്ന അക്ഷരക്കൂട്ട് സാഹിത്യോത്സവത്തിൽ പങ്കെടുക്കാൻ പോകുന്ന ആഗ്നയാമിക്ക് അധ്യാപകരും വിദ്യാർഥികളും ചേർന്ന് യാത്രയയപ്പു നൽകി.
വർണപ്പട്ടം -പെൻസിലും ജലറാണിയും എന്നീ രണ്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള ആഗ്നയാമിക്ക് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കവയിത്രിക്കുള്ള പുരസ്കാരവും ഈ വർഷത്തെ കേരള സർക്കാരിൻ്റെ ഉജ്ജ്വല ബാല്യം പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
إرسال تعليق