ഓമശ്ശേരി :
വേനപ്പാറ ഹോളി ഫാമിലി ഹയർ സെക്കന്ററി സ്കൂൾ NSS ദിനാചരണത്തിന്റെ ഭാഗമായി മണാശേരി എം എ എം ഒ കോളേജുമായി സംഘടിച്ചുകൊണ്ട്,ദാത്രി ബ്ലഡ് സ്റ്റെം സെൽ ഡോണർ രജിസ്ട്രി കൊച്ചിയുടെ സഹകരണത്തോടെ ബ്ലഡ് സ്റ്റെം സെൽ ഡോണർ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. 


സ്കൂളിൽ നിന്നും നിരവധി NSS വോളണ്ടിയേഴ്സ് ഇതിന്റെ ഭാഗമായി പ്രവർത്തിച്ചു.
കോളജ് സെമിനാർ  ഹാളിൽ വെച്ച് നടത്തിയ ക്യാമ്പിൽ  അഞ്ഞൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു.


 സമൂഹത്തിലെ ഓരോ യുവ ജനങ്ങൾക്കും ബ്ലഡ്‌ സ്റ്റെം ദാനത്തിന്റെ പ്രാധാന്യം മനസ്സിലാക്കികൊടുത്ത് അവബോധം സൃഷ്ടിക്കുകയും പരമാവധി രജിസ്ട്രേഷൻ ചെയ്യിപ്പിക്കുകയും യുവത്വങ്ങളിലെ സൂപ്പർഹീറോയെ സ്വയം കണ്ടെത്തുക എന്ന പ്രചോദനാത്മക സന്ദേശം പങ്കുവെക്കുകയുമായിരുന്നു പരിപാടിയുടെ മുഖ്യ ലക്ഷ്യം.


കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. റിയാസ് കെ അധ്യക്ഷനായ ചടങ്ങ് പ്രിൻസിപ്പൽ ഡോ. സാജിദ് ഇ.കെ ഉദ്ഘാടനം ചെയ്തു. ദാത്രി ബ്ലഡ് സ്റ്റം സെൽ ഡോണർ റജിസ്ട്രി അസോസിയേറ്റ് മാനേജർ, ഡോണർ റിക്രൂട്ട്മെൻ്റ് & കൗൺസിലിങ് അതുല്യ എ.കെ ക്യാമ്പ് നിയന്ത്രിച്ചു.

ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂൾ സാഹൃദ ക്ലബ് കോ- ഓർഡിനേറ്റർ സിനി മാത്യു, എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ഡോ. ജിഷ പി  എം.എ എം. ഒ കോളേജ് അസിസ്റ്റൻ്റ് പ്രൊഫസർ മുംതാസ് , എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ അമൃത പി എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post