തിരുവമ്പാടി:
തിരുവമ്പാടി കൂട്ടായ്മ സംഘടിപ്പിക്കുന്ന 'താജ്താരെ മദീന ഇശൽ വിരുന്ന്' 2025 സെപ്റ്റംബർ 26 വെള്ളിയാഴ്ച വൈകുന്നേരം 6:30-ന് തിരുവമ്പാടിയിൽ നടക്കും.
ദഫ്മുട്ടാചാര്യനും മലബാർ സെന്റർ ഫോക്ലോർ സ്റ്റഡീസ് ഡയറക്ടറും കേരള ഫോക്ലോർ അക്കാദമി വൈസ് ചെയർമാനുമായ ഡോ. കോയ കാപ്പാടിന്റെ നേതൃത്വത്തിൽ ഖവ്വാലി, ദഫ്മുട്ട്, അർബന നഅത്ത്, രിഫാഈയ്യ നശീദ എന്നിവ പരിപാടിയുടെ ഭാഗമായി അരങ്ങേറും. ഗായകരായ നിയാസ് കാന്തപുരം, മുഹമ്മദ് റസ, മജീദ് ഓമാനൂർ, സെഫ് വാൻ പൂക്കിപറമ്പ് എന്നിവർ വിവിധ ഇശലുകൾ അവതരിപ്പിക്കും.
തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോ ജോസഫ് പരിപാടിയിൽ മുഖ്യാതിഥിയായിരിക്കും. തിരുവമ്പാടി ടൗൺ മസ്ജിദ് മുൻ ഖാസി അലവി ഫൈസി വെള്ളില ഉദ്ഘാടനം ചെയ്യും. മുനവ്വിറുൽ ഇസ്ലാം മദ്രസ മുൻ പ്രധാനാധ്യാപകൻ മമ്മിക്കുട്ടി മുസ്ലിയാർ ഉൾപ്പെടെ നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും. താജ് താരേ മദീന നഗറിൽ നടക്കുന്ന ഈ ഇശൽ വിരുന്നിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
Post a Comment