ആനക്കാംപൊയിൽ: ആനക്കാംപൊയിൽ ഗവൺമെന്റ് എൽ പി സ്കൂളിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് നിർമ്മിച്ച പാചകപ്പുര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ 2024-25 വർഷം എൽഎസ്എസ് വിജയികളായ കുട്ടികൾക്ക് ഉപഹാരവും ക്യാഷ് അവാർഡും സമ്മാനിച്ചു.
ഈ വർഷം വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി സാരഥികളായ റംല ചോലക്കൽ, ലിസി എബ്രഹാം, വാർഡ് മെമ്പർമാരായ മുഹമ്മദലി, മേഴ്സി പുളിക്കാട്ടിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മനോജ് വാഴപറമ്പിൽ, ബാലൻ കുരിയിലും കുന്നേൽ,ഷിനോയ് അടയ്ക്കാപാറ, പൗളിൻ മാത്യു ചേന്നപ്പള്ളി ,മുന്‍ ഹെഡ്മാസ്റ്റർ ജോസ് മാസ്റ്റർ, പി.ടി. എ പ്രസിഡന്റ് അഞ്ചു വർഗീസ്, എം പി ടി എ പ്രസിഡണ്ട് സുജ,പി ടി എ വൈസ് പ്രസിഡന്റ് അരുൺ,സീനിയർ അസിസ്റ്റന്റ് സിറിൽ ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അസിസ്റ്റന്റ് എൻജിനീയർ വിദ്യ.പി റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് മെമ്പർ മഞ്ജു ഷിബിൻ സ്വാഗതവും ഹെഡ്മാസ്റ്റർ ശംസുദ്ദീൻ ജി നന്ദിയും പറഞ്ഞു.
Post a Comment