പേരാമ്പ്ര : പേരാമ്പ്ര എസ്റ്റേറ്റിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. എസ്റ്റേറ്റ് ജീവനക്കാരൻ ബാബുവിനാണ് പരിക്കേറ്റത്. പ്ലാന്റേഷൻ കോർപ്പറേഷന്റെ എസ്റ്റേറ്റിലാണ് കാട്ടാന ആക്രമണമുണ്ടായത്. പേരാമ്പ്ര എസ്റ്റേറ്റിൽ ടാപ്പിംഗ് തൊഴിലാളിയാണ് പരിക്കേറ്റ ബാബു. പേരാമ്പ്ര എരവട്ടൂർ സ്വദേശിയാണ് ബാബു. കാട്ടാന ബാബുവിൻ്റെ നെഞ്ചിൽ ചവിട്ടുകയായിരുന്നു. ആക്രമണത്തിൽ വാരിയെല്ലുകൾ തകർന്ന് ശ്വാസകോശത്തിൽ കയറി. പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിൽ നിന്നും പ്രാഥമിക ചികിത്സ നൽകിയ ശേഷം, വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Tags
LA
إرسال تعليق