തിരുവമ്പാടി: സേക്രഡ് ഹാർട്ട് എൽ.പി & യു.പി സ്കൂളിലെ മുഴുവൻ അധ്യാപകരെയും പിടിഎ, എംപിടിഎ യുടെ നേതൃത്വത്തിൽ ആദരിച്ചു.
പിടിഎ പ്രസിഡന്റ് ജിതിൻ പല്ലാട്ട് അദ്ധ്യക്ഷത വഹിച്ചു.
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി ലിസി മാളിയേക്കൽ സ്കൂൾ ഹെഡ്മാസ്റ്റർ സുനിൽ പോളിന് മൊമൻ്റോ നൽകി ആദരിച്ചു. എംപിടിഎ പ്രസിഡൻ്റ് ഫൗസിയ , പിടിഎ ഭാരവാഹികളായ സുബൈർ, സജിത്ത് , അധ്യാപകരായ അബ്ദുറബ്ബ്, ആൻ ബ്ലസി ജോർജ് പ്രസംഗിച്ചു.
إرسال تعليق