ഓമശ്ശേരി : സമഗ്ര ആരോഗ്യ സുരക്ഷാ ക്യാംപെയ്നിന്റെ ഭാഗ മായി ജില്ലയിൽ നടത്തുന്ന യുവ ജാഗരൺ കലാജാഥ സമാപിച്ചു.
നാഷനൽ സർവീസ് സ്‌കീം സം സ്ഥാന കാര്യാലയം, സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊ സൈറ്റിയും ചേർന്നു സമഗ്ര ആരോഗ്യ സുരക്ഷാ ക്യാംപെ യ്നിന്റെ ഭാഗമായാണു പരിപാടി നടത്തിയത്.
ലഹരി ഉപയോഗം വർധിക്കു ന്ന പശ്ചാത്തലത്തിൽ എച്ച്ഐ വി ബാധിതരുടെ എണ്ണം കൂടുന്നതു തടയുകയും പൊതുഇടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള ജാഗ്രത വർധിപ്പിക്കുക യുമാണു കലാജാഥയുടെ ലക്ഷ്യം. ജില്ലയിലെ വിവിധ കോളജുകൾ, ഹയർ സെക്കൻഡറി സ്‌കൂളുകൾ, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളു കൾ, ഐഎച്ച്ആർഡി വിഭാഗം, പോളിടെക്നിക് കോളജുകൾ, എൻജിനീയറിങ് കോളജുകൾ, മെഡിക്കൽ വിഭാഗം, ജയിലു കൾ, ഉൾപ്പെടെ 80 സ്‌ഥലങ്ങ ളിൽ കലാജാഥ പര്യടനം നടത്തി.
വയനാട് നാട്ടുകുട്ടം, പയ്യോളി നൃത്താഞ്ജലി, മജിഷ്യൻ ശരവണൻ പാലക്കാട്, ബാലുശ്ശേരി മനോരഞ്ജൻ എന്നീ കലാകാ രൻമാരുടെ വിവിധ പരിപാടിക ളും എൻഎസ്എസ് വിദ്യാർഥിക ളുടെ ഫ്ലാഷ് മോബ്, മ്യൂസിക്കൽ ഡ്രാമ, തെരുവുനാടകം എന്നിവ യും കലാജാഥയുടെ ഭാഗമായി നടത്തി. വയനാട് നാട്ടുകുട്ടം, പയ്യോളി നൃത്താഞ്ജലി, മജിഷ്യൻ ശരവ
സമാപനസമ്മേളനം വേനപ്പാറ ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ ഓമശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ. കരുണാകരൻ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡൻ്റ് സിദ്ദിഖ് പുത്തൻപുര അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ബിന്ദു മേരി പോൾ, ജില്ലാ കോഓർഡി നേറ്റർ ഡോ.സംഗീത കൈമൾ, എൻഎസ്എസ് നോഡൽ ഓഫിസർ ലിജോ ജോസഫ്, തിരുവമ്പാടി ക്ലസ്‌റ്റർ കോഓർഡിനേറ്റർ ടി.രതീഷ്, ശരവണൻ പാലക്കാട് എൻഎസ്എസ് പ്രോഗ്രാം ഓഫി സർ ഡോ.പി.ജിഷ, സിനി മാത്യു-സ്നിഗ്ദ പ്രകാശ്, അധ്യാപക രായ പി.കെ.ഷിൻലി, സീന ജോർജ്, വിദ്യാർഥികളായ അഥീന ഷിബു, അന്നാ പോൾ, എസ്.മഹാദേവ്, കെ.ഷാരോൺ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ :- സമഗ്ര ആരോഗ്യ ബോധവൽക്കരണ യുവജാഗരൺ കലാജാഥ ജില്ലാ സമാപനം വേനപ്പാറയിൽ ഓമശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ.കന്നു ണാകരൻ ഉദ്ഘാടനം ചെയ്യുന്നു.
إرسال تعليق