തിരുവമ്പാടി : 
തിരുവമ്പാടി കുടുംബശ്രീ സി ഡി എസിന് പ്രവർത്തന മികവിനുള്ള ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ഓപ്പറേഷൻ (ഐ എസ് ഓ ) അംഗീകാരം. കുടുംബശ്രീ പദ്ധതികൾ വഴി സ്ത്രീകൾക്കും (ഉന്നതിയിലെ കുടുംബശ്രീ വനിതകൾ ഉൾപ്പെടെ) കുട്ടികൾക്കും നൽകുന്ന സേവനങ്ങൾ സർക്കാരിന്റെയും കുടുംബശ്രീയുടെയും വിവിധ ക്യാമ്പയിനുകളുടെ നടത്തിപ്പ് സിഡിഎസിലൂടെ പഞ്ചായത്തിലെ മുഴുവൻ അയൽക്കൂട്ടങ്ങൾക്കും ലഭ്യമാക്കുന്ന സാമ്പത്തിക ഇടപാടുകൾ ഓഫീസിലെ രജിസ്റ്ററുകൾ അയൽക്കൂട്ട വിവരങ്ങൾ ഫണ്ടുകളുടെ വിനിയോഗങ്ങൾ ഫയലുകളുടെ സൂക്ഷിപ്പ് തുടങ്ങിയ പ്രവർത്തനങ്ങളിലെ കൃത്യതയും, സുതാര്യതയും കൈവരിച്ചതിനെ തുടർന്നാണ് ഈ അംഗീകാരത്തിന് അർഹമായത്.

 ഇന്ന് കോഴിക്കോട് മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക സുവർണ്ണ ജൂബിലിഹാൾ 
കണ്ടംകുളം വെച്ച് ഐ എസ് ഒ ജില്ലാതല പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും ചടങ്ങിൽ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശാരുതി എന്നിവരിൽ നിന്നും തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ രാജു അമ്പലത്തിങ്കൽ, കുടുംബശ്രീ സി ഡി എസ് ചെയർ പേഴ്സൺ പ്രീതീ രാജീവ്,മെമ്പർ സെക്രട്ടറി ബൈജു തോമസ്, സിഡിഎസ് വൈസ് ചെയർ പേഴ്സൺ ഷിജി ഷാജി, ഉപസമിതി കൺവീനർ ജാൻസി റോയ് തുടങ്ങിയവർ സർട്ടിഫിക്കറ്റ് ഏറ്റു വാങ്ങി.

Post a Comment

Previous Post Next Post