തിരുവമ്പാടി :
കോഴിക്കോട് മൈത്രേ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന സമുന്നത മുസ്‌ലിം ലീഗ് നേതാവും കൊടുവള്ളി എം എൽ എ യുമായ ഡോ. എം.കെ മുനീറിൻ്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഇന്ന് വൈകീട്ട് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിൻ മുഖേന ആശുപത്രി അധികൃതർ അറിയിച്ചു.

 അദ്ദേഹത്തെ വെന്റിലേറ്ററിൽ നിന്ന് ഐ.സി.യു വിലേക്ക് മാറ്റിയതായും, അധികം വൈകാതെ സാധാരണ നിലയിലേക്ക് മടങ്ങാൻ ആകുമെന്ന് പ്രത്യാശിക്കുന്നതായും ബുള്ളറ്റിൻ വ്യക്തമാക്കി.

ഐസിയുവിൽ മുനീർ കുടുംബാംഗങ്ങളോട് സംസാരിച്ചു.

 പ്രാർത്ഥനയിൽ ഉൾപ്പെടുത്തിയ എല്ലാവരോടും കുടുംബാംഗങ്ങൾ നന്ദി അറിയിക്കുകയും, പ്രാർത്ഥന തുടരണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. 

നിലവിലെ സാഹചര്യത്തിൽ സന്ദർശകർക്കുള്ള വിലക്ക് പരിപൂർണമായി തുടരുമെന്നും ഡോക്ടര്‍മാർ അറിയിച്ചു.

Post a Comment

Previous Post Next Post