ഓമശ്ശേരി :
ശുചിത്വോത്സവം 2025 ൻ്റെ ഭാഗമായി വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ വിദ്യാർഥികളും അധ്യാപകരും ചേർന്ന് വിദ്യാലയ പരിസരങ്ങളിൽ ക്ലീനിംഗ് പ്രവർത്തനങ്ങൾ നടത്തി.
ശുചിത്വവും ശാസ്ത്രീയ മാലിന്യ സംസ്കരണവും സംബന്ധിച്ച അവബോധം നൽകുന്നതിനായി ശുചിത്വ ബോധവൽക്കരണ അസംബ്ലിയും സംഘടിപ്പിച്ചു. 
മുക്കം നഗരസഭ മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി പേപ്പർ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി ക്ലാസുകളിലേക്ക് നൽകിയ ബിന്നുകളിൽ നിന്നും മാലിന്യങ്ങൾ തരം തിരിച്ച് ശേഖരിക്കുന്ന പ്രവർത്തനങ്ങളും നടത്തി . ശേഖരിച്ച മാലിന്യങ്ങൾ ഹരിത സേനയ്ക്ക് കൈമാറും.
സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് , ജെ ആർ സി വിദ്യാർഥികൾ നേതൃത്വം നൽകി.

Post a Comment

Previous Post Next Post