കൂടരഞ്ഞി :
മലയോര മേഖലയിൽ ഏറ്റവും അധികം വന്യജീവി ആക്രമണം ഉണ്ടാവുന്ന കൂടരഞ്ഞി പഞ്ചായത്തിൽ വനം വകുപ്പ് ഹെല്പ് ഡെസ്ക് ആരംഭിച്ചു.
കഴിഞ്ഞ മാസം 31 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത മൂന്നുഘട്ടങ്ങളിലായി നടപ്പാക്കുന്ന മനുഷ്യ- വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായാണ് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചത്.പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു.
സെപ്റ്റംബർ 30 വരെ കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ഹെല്പ് ഡസ്ക് പ്രവർത്തിക്കുന്നതാണ്. മനുഷ്യ വന്യജീവി സംഘർഷം, ആവാസവ്യവസ്ഥ പുനസ്ഥാപനം, നഷ്ടപരിഹാരം, ആശയങ്ങൾ, നയങ്ങൾ, ഗവേഷണം, നിയമങ്ങളും ചട്ടങ്ങളും, സന്നദ്ധ സംഘടനകളുടെ പ്രവർത്തനം, വനംവകുപ്പിന്റെ വിവിധ സേവനങ്ങൾ, ഇക്കോ ടൂറിസം, സ്വയം സന്നദ്ധ പുനരധിവാസം, വനാവകാശ നിയമം, പരിവേഷ പോർട്ടൽ, പൊതുസ്ഥലങ്ങളിലെ മരം മുറി മുതലായ വിഷയങ്ങളിലുള്ള ആവലാതികളും സംശയങ്ങളും പൊതു ജനങ്ങൾക്ക് ഹെല്പ് ഡെസ്കിൽ നൽകാവുന്നതാണ്.
പരിപാടിയിൽ ക്ഷേമ കാര്യ സ്‌ഥിരം സമിതി അധ്യക്ഷ റോസിലി ജോസ്,വാർഡ് അംഗങ്ങളായ ബാബു മൂട്ടോളി, ബോബി ഷിബു,താമരശ്ശേരി റേഞ്ച് ഓഫീസർ പ്രേം ഷമീർ,ഡെപ്യൂട്ടി റേഞ്ച് ഓഫീസർ പി സുബീർ എന്നിവർ പങ്കെടുത്തു.
Post a Comment