താമരശ്ശേരി: 
ജനങ്ങളുടെ സുരക്ഷയ്ക്കും നീതിക്കും വേണ്ടി നിലകൊള്ളേണ്ട പോലീസ് ഇന്ന് ജനങ്ങളെ തന്നെ ഭീതിയിലാഴ്‌ത്തുകയാണ്. 

പോലീസ് സ്റ്റേഷനുകൾ നീതി ലഭിക്കുന്ന ക്ഷേത്രങ്ങളാകേണ്ടിടത്ത് ഭീകരതയുടെ കേന്ദ്രങ്ങളായി മാറുകയാണ്.പി.സുജിത്തിന് അകാരണമായി മർദ്ധിച്ച പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് താമരശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി സംഘടിപ്പിച്ച ജനകീയ പ്രതിഷേധ സദസ്സ് കെ.പി.സി.സി മെമ്പർ പി.സി ഹബീബ് തമ്പി ഉൽഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് എം.സി. നാസിമുദ്ദീൻ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് എ.അരവിന്ദൻ മുഖ്യപ്രഭാഷണം നടത്തി.അന്നമ്മ ടീച്ചർ, സി.ടി ഭരതൻ ,നവാസ് ഈർപ്പോണ, കെ.സരസ്വതി, ഖദീജ സത്താർ, വി.പി.ഗോപാലൻകുട്ടി, അഡ്വ ജോസഫ് മാത്യു, സത്താർ പള്ളിപ്പുറം കെ.പി.ദാമോദരൻ, ടി പി.ഫിറോസ്, സണ്ണി, കെ.പി കൃഷ്ണൻ, സി.ഉസ്സയിൻ, ചിന്നമ്മ ജോർജ്, തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post