സർക്കാർ മെഡിക്കൽ കോ ളേജുകളിൽ അർബുദബാധി തരായി ചികിത്സയിലുള്ള കു രുന്നുകൾക്ക് വായനയുടെ മധുരം പകരാനുള്ള എട്ടു വയ സ്സുകാരിയുടെ “അക്ഷരക്കൂട്ട്' പദ്ധതിക്ക് തുടക്കം. കോഴിക്കോട് വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ മുന്നാം ക്ലാസ് വിദ്യാർഥിനി യായ ആഗ്‌ന യാമി (8)യാണ് അർബുദ വാർഡിലെ കുട്ടികൾക്ക് പു സ്തകം എത്തിച്ചു നൽകുന്ന പദ്ധതി ആവിഷ്കരിച്ചത്.
ആഗ്നയുടെ ആഗ്ര ഹംപോലെ മന്ത്രി വി ശിവൻകുട്ടി പദ്ധ തി ഉദ്ഘാടനം ചെയ്തു.
മലയാള അക്ഷരമാലയിലെ 56 അക്ഷരങ്ങളുടെ പ്രതീകമായി 56 പുസ്തകങ്ങൾ ആഗ്ന യാമിയിൽനിന്ന് മന്ത്രി ഏറ്റുവാങ്ങി.
മന്ത്രിയുടെ നിർദേശപ്രകാരം ഇവപിന്നീട് ഡോ. സി വി പ്രശാന്ത് മുഖേന തിരുവനന്തപുരം ആർസിസിയിലേക്ക് കൈമാറി. "വർണപ്പട്ടം', 'പെൻസിലും
ജലറാണിയും' എന്നീ പുസ്തകങ്ങളു ടെ രചയിതാവാണ് ഈ കൊച്ചുമിടു ക്കി.
താൻ രചിച്ചതടക്കമുള്ള പുസ്തക ങ്ങൾ അർബുദബാധിതരായ കുരുന്നു കൾക്ക് എത്തിച്ചും നൽകിയും പ്രാഥമി കമായ എഴുത്തും വായനയും ഓൺ ലൈനായി പഠിപ്പിച്ചും ആഗ് ശ്രദ്ധ നേടിയിരുന്നു. സംസ്ഥാനത്താകെ വ്യാ പിപ്പിക്കുന്നതിന് മന്ത്രി വി ശിവൻകുട്ടി യെ കണ്ട് പദ്ധതിക്ക് തുടക്കം കുറിക്കാ നുള്ള ആഗ്ന യാമിയുടെ ആഗ്രഹം വാർത്തയായിരുന്നു.
ഫോട്ടോ: അക്ഷരക്കൂട്ട് പദ്ധതിയുടെ ഉദ്ഘാടനം ആഗ്ന യാമിയിൽനിന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി മന്ത്രി വി ശിവൻകുട്ടി നിർവഹിക്കുന്നു.
Post a Comment