തിരുവമ്പാടി:
സേക്രഡ് ഹാർട്ട് യുപി സ്‌കൂളിലെ വിദ്യാർത്ഥികൾ തിരുവമ്പാടി ഗ്രാമപഞ്ചായത്തിനൊപ്പം ചേർന്ന് ലഹരി വിരുദ്ധ റാലിയിൽ പങ്കാളികളായി.  ലഹരിയെന്ന വിപത്തിനെ സമൂഹത്തിൽ നിന്ന് തുടച്ച് നീക്കാൻ ആഹ്വാനം ചെയ്ത് പ്ലക്കാർഡുകളുമായി സ്‌കൗട്ട്,ഗൈഡ്, ജെ ആർ സി അംഗങ്ങൾ റാലിയിൽ അണിനിരന്നു. അധ്യാപകരായ ഡാനി വള്ളിയാംപൊയ്കയിൽ, അബ്ദുറബ്ബ് , സുവർണ ഗ്ലോറിയ, സ്മിത സെബാസ്റ്റ്യൻ, ഡിറ്റി അഗസ്റ്റിൻ,  ആൻ ബ്ലെസ്സി, എയ്ഞ്ചൽ റോസ്, ബീന റോസ് , എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post