തിരുവമ്പാടി: 
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ 2025-26 സാമ്പത്തിക വർഷത്തെ പദ്ധതിയായ കറവ പശുക്കൽക്കുള്ള ധാതു ലവണ മിശ്രിത വിതരണം "ക്ഷീരാ മൃതം  ഉൽഘാടനം തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൻ നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് കെ.എ അബ്ദു റഹിമാൻ അദ്ധ്യക്ഷനായ.ഗ്രാമ സഭ വഴി ലഭിച്ച അപേക്ഷകരിൽ നിന്നും തിരഞ്ഞെടുത്ത  തിരുവമ്പാടി പഞ്ചായത്തിലെ 300 ക്ഷീര കർഷകർക്ക് സൗജന്യമായി ധാതു ലവണങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിയാണിത്. 1000 രൂപ വീതം ആകെ മൂന്നു ലക്ഷം രൂപയാണ് പ്ലാൻ ഫണ്ടിൽ നിന്നും ഇതിനായി വകയിരുത്തിയിരിക്കുന്നത്. പശുക്കളുടെ പാലുത്പാദനം വർദ്ധിപ്പിക്കുക,പ്രത്യുത്പാദന ക്ഷമത വർദ്ധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ.
വാർഡ് മെമ്പർമാരായ ആൻ്റണി,.ലിസി സണ്ണി വെറ്ററിനറി സർജൻ ഡോക്ടർ ജയശ്രീ.കെ.വി,ലൈവ്സ്റ്റോക് ഇൻസ്പെക്ടർ ശ്രീമതി. പ്രിയ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post