ഓമശ്ശേരി:
ആധുനിക മെഡിക്കൽ സ്പെഷ്യാലിറ്റിയായ ന്യൂക്ലിയർ മെഡിസിനിൽ മികച്ച മാർക്കോടെ എം.ഡി(ഡോക്ടർ ഓഫ് മെഡിസിൻ) കരസ്ഥമാക്കി ഓമശ്ശേരി അമ്പലത്തിങ്ങൽ സ്വദേശി ഡോ:ആശിഖ് റഹ്മാൻ ശ്രദ്ദേയനായി.സാമ്പത്തിക പരാധീനതകളെ പഠന മികവ് കൊണ്ട് നേരിട്ടാണ് ആശിഖ് ഉന്നത നേട്ടം കൈവരിച്ചത്.എസ്.എസ്.എൽ.സിയും പ്ലസ് ടുവും എന്റ്രൻസും ഉയർന്ന മാർക്കോടെ പാസ്സായി ഒഡീഷയിലെ ഭുവനേശ്വറിലുള്ള എയിംസിൽ (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്) മെഡിക്കൽ വിദ്യാഭ്യാസത്തിന് പ്രവേശനം നേടിയ ആശിഖ് റഹ്മാൻ എം.ബി.ബി.എസ്.പഠനം പൂർത്തിയാക്കി എം.ഡിക്ക് തെരഞ്ഞെടുത്ത വിഷയം അധികമാരും എത്തിപ്പെടാത്ത നൂതനമായ ന്യൂകിയർ മെഡിസിനായിരുന്നു.എം.ഡിക്കും എയിംസിൽ തനെ പ്രവേശനം ലഭിച്ചു.ഏഴ് വർഷത്തെ എയിംസിലെ പഠനം പൂർത്തിയാക്കി മികവുറ്റ റിസൾട്ടുമായി നാട്ടിലെത്തിയ മിടുക്കനായ യുവ ഡോക്ടർ ഗ്രാമത്തിനഭിമാനമായി മാറിയിരിക്കുകയാണ്.കുലിപ്പണിക്കാരനായ അമ്പലത്തിങ്ങൽ വടക്കേക്കര അബ്ദുൽ ജബ്ബാറിന്റേയും സൈനയുടേയും മകനാണ്.സഹോദരൻ ജംഷിദ് നുസ്‌റി ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിക്കുകയാണ്.രണ്ട് സഹോദരിമാരുമുണ്ട്.
ഓമശ്ശേരി ലീഗ് ഹൗസിൽ ആറാം വാർഡ് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോ:ആശിഖ് റഹ്മാന് സ്വീകരണം നൽകി.മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറും മുൻ എം.എൽ.എയുമായ വി.എം.ഉമർ മാസ്റ്റർ ഉൽഘാടനം ചെയ്തു.മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി യു.കെ.ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് കെ.കെ.അബ്ദുല്ലക്കുട്ടി,ജന.സെക്രട്ടറി പി.വി.സ്വാദിഖ്,പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി,വാർഡ് മുസ്‌ലിം ലീഗ് പ്രസിഡണ്ട് പി.സത്താർ അമ്പലത്തിങ്ങൽ,വി.കെ.അബു,കെ.അബ്ദുൽ ലത്വീഫ്,പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡണ്ട് എ.കെ.അഷ്‌റഫ് ഓമശ്ശേരി,എൻ.പി.മൂസ,സി.കെ.അബ്ദുൽ റഹ്മാൻ,പി.കെ.അബ്ദുൽ സത്താർ,ജംഷാദ് കാക്കാട്ട് എന്നിവർ സംസാരിച്ചു.
ഫോട്ടോ:ഡോ.ആശിഖ് റഹ്മാന് ഓമശ്ശേരി ആറാം വാർഡ് മുസ്‌ലിം ലീഗിന്റെ ഉപഹാരം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ വി.എം.ഉമർ മാസ്റ്റർ സമ്മാനിക്കുന്നു.
إرسال تعليق