താമരശ്ശേരി : ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം നേതൃത്വത്തിൽ താമരശ്ശേരിയിലും വിവിധ ഉപശോഭായാത്ര കേന്ദ്രങ്ങളിലും പതാകദിനം ആചരിച്ചു.
താമരശ്ശേരി ടൗണിൽ ഷൈമ വിനോദ് പതാക ഉയർത്തി. സ്വാഗതസംഘം ആഘോഷ പ്രമുഖ് ലിജു. കെ .ബി അധ്യക്ഷത വഹിച്ചു.
സ്വാഗതസംഘം ഭാരവാഹികളായ ഗിരീഷ് തേവള്ളി, കെ .സി .ബൈജു, കെ ടി ബാലരാമൻ, കെ പി ശിവദാസൻ, ഇ പി ഗംഗാധരൻ, ബിൽജു രാമദേശം, ബബീഷ് എ കെ , സുനിത വാസു, ചന്ദ്രൻ മൂന്നാംതോട്, കൃഷ്ണൻകുട്ടി മേടോത്ത് ലിനീഷ്ബാബു ടി സി ,സുധീഷ് കെ പി, സുഭാഷ് ലാൽ നേതൃത്വം നൽകി.
Post a Comment