മുക്കം : ബിജെപി ദേശീയ സമിതി അംഗവും മുതിർന്ന നേതാവുമായ ചേറ്റൂർ ബാലകൃഷ്ണൻ (80) നിര്യാതനായി.

മാറാട് കലാപകാലത്ത് ബിജെപിയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റായിരുന്നു. 

രണ്ട് തവണ മുക്കം ഗ്രാമപഞ്ചായത്ത് മെമ്പർ,  മുക്കം സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ബിഎസ്എൻഎൽ ഉപദേശക സമിതി അംഗം, കേരള ഗ്രാമീണ ബാങ്ക് ഡയറക്ടർ, കേന്ദ്ര സർക്കാർ വിജിലൻസ് ആൻഡ് മോണിറ്ററിങ് കമ്മറ്റി അംഗം, ഇരട്ടകുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രം പ്രസിഡന്റ്, പ്രതീക്ഷാ സ്പെഷ്യൽ സ്കൂൾ പിടിഎ പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചു. 

മലയമ്മ എ. യു. പി സ്കൂളിൽ നിന്ന് വിരമിച്ചു.

ഭാര്യ: പത്മാവതി ടീച്ചർ. 

മക്കൾ: സി.ബി. ബിനോജ് (അധ്യാപകൻ സെന്റ് മൈക്കിൾസ് ഹയർ സെക്കണ്ടറി സ്കൂൾ), സി.ബി. അനൂപ്. 

മരുമകൾ: ഡോ: സിനി ബിനോജ് (പ്രോവിഡൻസ് കോളജ് കോഴിക്കോട്). 

സംസ്കാരം ഇന്ന് (18-09-2025-വ്യാഴം) വൈകീട്ട് 5ന് അമ്പലക്കണ്ടിയിലെ വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post