ഓമശ്ശേരി:കെ.വൈ.സി.അപ്ഡേഷൻ ചെയ്യാത്തവർക്കായി ഓമശ്ശേരിയിൽ ബാങ്കുകളുടെ നേതൃത്വത്തിൽ ഏക ദിന ക്യാമ്പ് നടത്തി.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ,ഫെഡറൽ ബാങ്ക്,സൗത്ത് മലബാർ ഗ്രാമീണ ബാങ്ക് എന്നിവയുടെ നേതൃത്വത്തിലാണ് കെ.വൈ.സി.അപ്ഡേഷൻ ക്യാമ്പ് സംഘടിപ്പിച്ചത്.ഓമശ്ശേരി കമ്മ്യൂണിറ്റി ഹാളിൽ നടന്ന ക്യാമ്പിൽ പ്രസ്തുത ബാങ്കുകളിൽ അക്കൗണ്ടുള്ള പഞ്ചായത്തിലെ വിവിധ വാർഡുകളിലെ നിരവധി പേർ പങ്കെടുത്തു.ബാങ്ക് അക്കൗണ്ട് സജീവമായി നില നിർത്തുന്നതിന് ഭാരതീയ റിസർവ്വ് ബാങ്ക് നിർദേശ പ്രകാരമാണ് കെ.വൈ.സി.അപ്ഡേഷൻ ക്യാമ്പ് സംഘടിപ്പിച്ചത്.വീടും മേൽ വിലാസവുമടക്കമുള്ള വ്യക്തിഗത വിവരങ്ങൾ മാറിയിട്ടില്ലെങ്കിൽ സ്വയം സാക്ഷ്യപ്പെടുത്തിയാണ് അപ്‌ഡേഷൻ നടപടികൾ പൂർത്തീകരിക്കുന്നത്.വ്യക്തിഗത വിവരങ്ങൾ മാറിയിട്ടുണ്ടെങ്കിൽ ആയത് തെളിയിക്കുന്ന രേഖകളാണ് സമർപ്പിക്കേണ്ടത്.ഇനിയും കെ.വൈ.സി.അപ്‌ഡേഷൻ നടത്താത്തവരുണ്ടെങ്കിൽ ബാങ്കിംഗ് സേവനങ്ങൾക്ക് തടസ്സം നേരിടാതിരിക്കാൻ അക്കൗണ്ടുള്ള ബാങ്കുകളിൽ നേരിട്ടെത്തി അടിയന്തിരമായി അപ്‌ഡേഷൻ നടപടികൾ പൂർത്തീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് കെ.കരുണാകരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ആർ.ബി.ഐ.കൊടുവള്ളി ബ്ലോക് എഫ്.എൽ.സി.അയോണ ജോർജ്ജ് ക്ലാസെടുത്തു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്വിമ അബു,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി,പഞ്ചായത്തംഗം അശോകൻ പുനത്തിൽ,സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജർ എ.ബാലൻ,കേരള ഗ്രാമീണ ബാങ്ക് മാനേജർ കെ.കവിത,ഫെഡറൽ ബാങ്ക് മാനേജർ കെ.പ്രബിന,ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് മാനേജർ എസ്.സ്നേഹ,അക്ഷയ കോ-ഓർഡിനേറ്റർ യു.പി.ഷറഫുദ്ദീൻ അമ്പലക്കണ്ടി എന്നിവർ സംസാരിച്ചു.
ഫോട്ടോ:ഓമശ്ശേരിയിൽ നടന്ന കെ.വൈ.സി.അപ്‌ഡേഷൻ ഏകദിന ക്യാമ്പ് പഞ്ചായത്ത് പ്രസിഡണ്ട് കെ.കരുണാകരൻ മാസ്റ്റർ ഉൽഘാടനം ചെയ്യുന്നു.
إرسال تعليق