തിരുവമ്പാടി:
എസ് വൈ എസ് ഓമശ്ശേരി സോണിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ രണ്ടിന് തിരുവമ്പാടിയിൽ നടക്കുന്ന റസൂലിന്റെ സ്നേഹലോകം പരിപാടിയുടെ സ്വാഗത സംഘം രൂപീകരിച്ചു. തിരുവമ്പാടി ഗൈഡൻസ് സ്കൂളിൽ നടന്ന പരിപാടിയിൽ സോൺ പ്രസിഡണ്ട് അബ്ദുറഷീദ് അഹ്സനി പാലക്കുന്ന് അധ്യക്ഷത വഹിച്ചു.
എസ്. വൈ. എസ് കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടറി ഡോ: അബൂബക്കർ നിസാമി ഉദ്ഘാടനം ചെയ്തു.
എസ് വൈ എസ് കോഴിക്കോട് സൗത്ത് ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി മജീദ് മാസ്റ്റർ പൂത്തോടി വിഷയാവതരണം നടത്തി.
നാസർ സഖാഫി കരീറ്റിപ്പറമ്പ്, മജീദ് പുത്തൂർ, ഹുസൈൻ മാസ്റ്റർ സഖിയുദ്ധീൻ അഹ്സനി കാമിൽ സഖാഫി, സലാം മുസ്‌ലിയാർ, ജലീൽ മദനി,മൊയ്‌തീൻ,മൂസ മാസ്റ്റർ, റിൻഷാദ് നൂറാനി, യു കെ ഹാരിസ് സഖാഫി സംസാരിച്ചു. റഫീഖ് സഖാഫി സ്വാഗതവും ശരീഫ് മാസ്റ്റർ വെസ്റ്റ് വെണ്ണക്കോട് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ:
സയ്യിദ് മുനവ്വർ സാഹിർ തങ്ങൾ(ചെയർമാൻ),
നാസർ സഖാഫി കരീറ്റി പ്പറമ്പ്,ഒ എം ബശീർ സഖാഫി,സലാം മുസ്ലിയാർ(വൈ. ചെയർമാൻ), മജീദ് പുത്തൂർ(കൺവീനർ)
ഹസ്സൻ തിരുവമ്പാടി,ലത്തീഫ് സഖാഫി, നാസർ തോട്ടത്തിൻകടവ്(ജോ.കൺവീന ർ),റസാഖ് സഖാഫി വെസ്റ്റ് വെണ്ണക്കോട്(ഫിനാൻസ് കൺവീനർ),അബ്ദുന്നൂർ സഖാഫി(ജോ. കൺവീനർ).
ഫോട്ടോ:
തിരുവമ്പാടിയിൽ നടക്കുന്ന റസൂലിന്റെ സ്നേഹലോകം പരിപാടിയുടെ സ്വാഗത സംഘ രൂപീകരണ യോഗത്തിൽ മലയോര മേഖല ഇസ്ലാമിക് ദഅവ കൺവീനർ നാസർ സഖാഫി കരീറ്റിപ്പറമ്പ് സംസാരിക്കുന്നു.
إرسال تعليق