തിരുവമ്പാടി :
പുല്ലൂരാംപാറ സെൻറ് ജോസഫ്സ് യു പി സ്കൂൾ കലോത്സവം
'സിംഫണി 2K25' സ്കൂൾ മാനേജർ റവ. ഫാ. കുര്യാക്കോസ് മുഖാല ഉദ്ഘാടനം ചെയ്തു.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മെമ്പർ മേഴ്സി പുളിക്കാട്ട്
അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിന് ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ് സ്വാഗതമാശംസിച്ചു.
പ്രശസ്ത നാടൻപാട്ട് കലാകാരൻ കലാഭവൻ പ്രതീഷ് മുഖ്യാതിഥിയായിരുന്നു. പിടിഎ പ്രസിഡണ്ട് സോണി മണ്ഡപത്തിൽ, എം പി ടി എ ചെയർപേഴ്സൺ ജിൻസ് മാത്യു , സ്റ്റാഫ് പ്രതിനിധി അബ്ദുൾ റഷീദ്, സ്കൂൾ ലീഡർ ഹെൽഗ മരിയ ജിൻസ് തുടങ്ങിയവർ ചടങ്ങിന് ആശംസയർപ്പിച്ച് സംസാരിച്ചു. കലോത്സവം കൺവീനർ ഡോണ ജോസഫ് നന്ദി പ്രകാശിപ്പിച്ചു. അഞ്ചു വേദികളിലായി നടന്ന കലാമത്സരങ്ങളിൽ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു.

إرسال تعليق