പുതുപ്പാടി:
കാലിക്കറ്റ് യൂണിവേഴ്സിറ്റി ചെയർ ഫോർ ഇസ്ലാമിക് സ്റ്റഡീസുമായി ചേർന്നുകൊണ്ട് ഒടുങ്ങാക്കാട് ദാറുൽ മആരിഫ അറബിക് കോളേജിൽ വെച്ച് പ്രവാചക ജീവിതത്തെക്കുറിച്ച് ദേശീയ സെമിനാർ നടത്തി.
പരിപാടി മഹല്ല് പ്രസിഡന്റ് പി എ മൊയ്തീൻകുട്ടി ഹാജിയുടെ അധ്യക്ഷതയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇസ്ലാമിക് സ്റ്റഡീസ് & റിസർച്ച് വിഭാഗം മേധാവി ഡോക്ടർ സി. സെയ്താലി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ യുവ ഇസ്ലാമിക് പ്രഭാഷകൻ മുനീർ ഹുദവി വിളയിൽ മുഖ്യപ്രഭാഷണം നടത്തി.
പുതിയ വിദ്യാഭ്യാസ മണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് ഉത്തരവാദിത്വം കൂടുതലാണെന്നും, മരുപ്പറമ്പിനെ മലർവാടിയാക്കി മാറ്റിയ പ്രവാചകന്റെ 1400 വർഷങ്ങൾക്കു മുമ്പുള്ള ജീവിത ചരിത്രം ഇന്നത്തെ തലമുറക്ക് പരിചയപ്പെടുത്തുന്നതിന് ഏറ്റവും അനുയോജ്യരായവർ വിദ്യാർത്ഥികളാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
സഹജീവികളെ ചേർത്തു പിടിക്കാനും,
ആഹാരം ആർഭാടമാക്കാതെ ആവശ്യക്കാർക്ക് നൽകാനും കൂടി സമൂഹം ശീലിച്ചാൽ അത് പ്രവാചക സ്നേഹം നിലനിൽക്കാനും ലോകത്ത് സമാധാനം സാധ്യമാക്കാനും വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഹമ്മദ് ബാഖവി അൽ ഹൈത്തമി, ടി എം അബ്ദുൽ സലാം, എൻ കെ നാസർ മാസ്റ്റർ, ഒ കെ അബ്ദുൽ സത്താർ, നാസർ ഗസാലി,പി മുസ്തഫ, ഷൈനി വിജയൻ എന്നിവർ ആശംസകൾ നേർന്നു.
ഡിഎംഎ കോളേജ് പ്രിൻസിപ്പൽ ഷമീർ മാസ്റ്റർ സ്വാഗതവും, ഉമ്മർ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.
Post a Comment