സെപ്റ്റംബർ ഇരുപതാം തീയതി നടക്കുന്ന സ്റ്റേറ്റ് ഓപ്പൺ കിഡ്സ് ചാമ്പ്യൻ ഷിപ്പിന്റെ വിജയത്തിനായി 101അംഗ സ്വാഗതസംഘം രൂപികരിച്ചു.

കേരളത്തിലെ 14 ജില്ലകളിൽ നിന്നുമായി നാല് വയസ്സ് മുതൽ 12 വയസ്സ് വരെയുള്ള ആൺകുട്ടികളും പെൺകുട്ടികളുമായി 1200 ഓളം കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കും.

സ്വാഗതസംഘ രൂപികരണ യോഗം നടക്കാവ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ഹെഡ്മാസ്റ്റർ പ്രേമചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

കോഴിക്കോട് ജില്ല അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി കെ എം ജോസഫ് സ്വാഗതം പറഞ്ഞു.

ഡോക്ടർ ഷിനിൽ കുര്യാക്കോസ് വിഷയാവതരണം നിർവഹിച്ചു.

യോഗത്തിൽ മുഖ്യാതിഥികളായി അത്‌ലറ്റിക്സ് അസോസിയേഷൻ പ്രസിഡണ്ട് മെഹ്റൂഫ് മണലൊടി, അമ്മർ മൊയ്തു എന്നിവർ പങ്കെടുത്തു. കൂടാതെ എസ് എം സി ചെയർമാൻ അൻവർ, സ്റ്റാഫ് സെക്രട്ടറി ഷാജു മാസ്റ്റർ, ഇ.കോയ, ഹസൻ, ഇബ്രാഹിം ചീനിക്കാ, വി കെ സാബിറ, നൗഷിബ,
മെഹസിൻ, പാര്യൻ എബ്രഹാം
സിന്ധു, എന്നിവർ ആശംസാപ്രസംഗം നടത്തി.

Post a Comment

أحدث أقدم