താമരശ്ശേരി :
താമരശ്ശേരി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ എ പി മുസ്തഫ നാലാം വാർഡിലെ തന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലേക്ക് റോഡ് കോൺഗ്രീറ്റ് ചെയ്യാൻ ഫണ്ട് പാസ്സാക്കിയത് വഞ്ചനയെന്ന് യൂത്ത് കോൺഗ്രസ്.

വികസന സമിതിയെയും ഗ്രാമസഭയെയും അഞ്ചാം വാർഡിലെ ജനങ്ങളെയും നോക്ക് കുത്തിയാക്കിയ മെമ്പറുടെ നടപടി എൽ ഡി എഫ് ന്റെ അറിവോടെയാണ് ,

അഞ്ചാം വാർഡിൽ നിരവധി റോഡുകൾ പണി പൂർത്തിയാക്കാനുള്ള സമയത്താണ്  ആൾ താമസം ഇല്ലാത്ത തന്റെ ബിസിനസ് സ്ഥാപനത്തിലേകുള്ള റോഡിന് ഫണ്ട് വെച്ചത് . ഇത് ജനങ്ങളോട് മെമ്പറും എൽ ഡി എഫും കാട്ടിയ വഞ്ചനയാണന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു 

യൂത്ത് കോൺഗ്രസ് ജില്ല ജന സെക്രട്ടറി കാവ്യ വി ആർ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു അൻഷാദ് മലയിൽ അധ്യക്ഷത വഹിച്ചു , വി കെ കബീർ, എം പി സി ജംഷിദ് , അഷ്കർ അറയ്ക്കൽ , രാജേഷ് കോരങ്ങാട്,റിഷാം ചുങ്കം, ഹാരിഫ് ചുങ്കം, ഭാസ്കരൻ ഐ കെ,ഫെർസെന്ത് നസീർ തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

أحدث أقدم