ആയഞ്ചേരി: ശ്രീനാരായണഗുരു ജയന്തി ദിനത്തിൽ എസ്.എൻ.ഡി.പി പ്രവർത്തകനായ കോരമ്പത്ത് നാണുവിൻ്റെ ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മംഗലാട് 13-ാം വാർഡ് മെമ്പർ എ. സുരേന്ദ്രൻ ആദരിച്ചു. സാധാരണക്കാരുടെ ആത്മീയഗുരുവായിരുന്ന ശ്രീനാരായണ ഗുരു ജാതി വ്യവസ്ഥക്കെതിരെ ശക്തമായ പോരാട്ടം നടത്തി ലക്ഷ്യം കണ്ടിട്ടുള്ള മഹത് വ്യക്തിയാണ്. ആത്മജ്ഞാനം വളർത്താൻ കേരളത്തിലും മറ്റും ക്ഷേത്രങ്ങൾ സ്ഥാപിച്ച് പ്രതിഷ്ഠ നടത്തിയത് കൊണ്ട് വലിയ പരിവർത്തനമാണ് സമൂഹത്തിൽ അദ്ദേഹം ഉണ്ടാക്കിയെടുത്തിട്ടുള്ളത്. മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്നും, ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് തുടങ്ങിയവ അദ്ദേഹത്തിൻ്റെ ജീവിത ലക്ഷ്യങ്ങളുമായിരുന്നു. നന്നായി വായിക്കാൻ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. പാർശ്വവത്കരിക്കപ്പെട്ട ഒരു ജനതയെ ഉയർത്തിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത് ഏറ്റവും വലിയ പരിഷ്കാരങ്ങളിൽ ഒന്നായിരുന്നു എന്ന് മെമ്പർ പറഞ്ഞു. വാർഡ് മെമ്പർ ലിസ പുനയങ്കോട്ട്, ബാബു കുളങ്ങരത്ത്, മുണ്ടോത്ത് കുഞ്ഞി സൂപ്പി , ടി.വി ഭരതൻ മാസ്റ്റർ, ഷഫീഖ് തറോപ്പൊയിൽ,ശ്രീലാൽ മഠത്തിൽ മീത്തൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

Post a Comment

Previous Post Next Post