തിരുവമ്പാടി:
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വികസന സദസ് ഒക്ടോബർ 15 ന് ബുധൻ രാവിലെ 10 ന് തിരുവമ്പാടി പാരിഷ് ഹാളിൽ വെച്ച് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എ അബ്ദു റഹിമാൻ്റെ അദ്ധ്യക്ഷതയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടർ ബൈജു ജോസ് ഉദ്ഘാടനം ചെയ്യും. 

സംസ്ഥാന സർക്കാറിൻ്റെയും തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെയും നേതൃത്വത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ നടന്ന വികസന പ്രവർത്തനങ്ങളെ ജനങ്ങൾ മുമ്പാകെ അവതരിപ്പിക്കുന്നതിനും വികസനത്തിൻ്റെ വിടവുകൾ ചർച്ച ചെയ്ത് പരിഹര നിർദ്ദേശങ്ങൾ ജനങ്ങളിൽ നിന്നും തേടുന്നതിനുമായാണ് വികസന സദസ്സ് സംഘടിപ്പിക്കുന്നത്.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എ.അബ്ദുറഹിമാൻ ചെയർമാനും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജനറൽ കൺവീനറും വർക്കിംഗ് ചെയർപേഴ്സണായി റംല ചോലക്കലിനേയും വൈസ് ചെയർമാനായി കെ എം മുഹമ്മദലിയേയും ജോ.കൺവീനർമാരായി ഘടക സ്ഥാപന മേധാവികളേയും കോ-ഓർഡിനേറ്ററായി സുനീർ മുത്താലത്തേയും തിരഞ്ഞെടുത്ത് 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.

Post a Comment

أحدث أقدم