താമരശ്ശേരി :
താമരശ്ശേരി താലൂക് ഹോസ്പിറ്റലിലെ ഡോക്ടർക്ക് വെട്ടേറ്റത് ആരോഗ്യവകുപ്പ് തകർന്നതിന്റെ ഫലമായാണെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റി ആരോപിച്ചു.
ഡോക്ടർമാരുടെയും മറ്റു സ്റ്റാഫുകളുടേയും അപര്യാപ്തത ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റിക്കുന്നുണ്ട്. ആക്രമണം നടത്തിയ വ്യക്തിയുടെ മകൾ മരിക്കാനിടയായ സാഹചര്യം ഉണ്ടായതും , പിതാവ് ആക്രമണം നടത്തിയതും ആരോഗ്യവകുപ്പിലെ അനാസ്ഥയും, പിടിപ്പ് കേടുകളുമാണ് . ആശുപത്രിയുടെ പ്രവർത്തനത്തിൽ ജനങ്ങൾ നിരാശരാണ് , അവർ പ്രകോപിതരാകുന്ന സാഹചര്യം ഒഴിവാക്കാൻ ഇടപെടേണ്ട സർക്കാർ പരാജയപ്പെട്ടിരിക്കുന്നു ഇതിന്റെ ഇരയാക്കുകയായിരുന്നു ഡോക്ടർ വിപിൻ.
ഇനിയെങ്കിലും ഉന്നതതലങ്ങളിൽ നിന്നുള്ള ഇടപെടൽ ആശുപത്രിയിൽ ഉണ്ടാവണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടു.
എം പി സി ജംഷിദ്, കാവ്യ വി ആർ, അൻഷാദ് മലയിൽ, രാജേഷ് കോരങ്ങാട്, അൻഷാദ് മലയിൽ,പി ഹാദി തുടങ്ങവർ സംസാരിച്ചു.
إرسال تعليق