തിരുവമ്പാടി: 
ഇസ്‌ലാമിക നാമങ്ങൾ തെറ്റിദ്ധരിപ്പിക്കപ്പെടുകയും അതിന്റെ മറവിൽ ഇസ്‌ലാമോഫോബിയ വ്യാപകമാവുകയും ചെയ്യുന്നതായി കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി ബദ്റുസ്സാദാത്ത് സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി. ഹലാൽ, ഐ ലൗവ് മുഹമ്മദ് തുടങ്ങിയ വിവാദങ്ങൾ ഇതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
 പ്രവാചകാധ്യാപനങ്ങൾ ശരിയാം വണ്ണം പഠിച്ചാൽ സമാധാനത്തിൻ്റെ വഴി തെളിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സമസ്ത കേരള സുന്നി യുവജന സംഘം ഓമശ്ശേരി സോൺ തിരുവമ്പാടിയിൽ സംഘടിപ്പിച്ച 'റസൂലിന്റെ സ്‌നേഹ ലോകം, ' പ്രതിനിധി സംഗമത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാഗതസംഘം ചെയർമാൻ സയ്യിദ് മുനവ്വർ സാഹിർ തങ്ങൾ അധ്യക്ഷത വഹിച്ചു. സി കെ റാഷിദ് ബുഖാരി പ്രമേയ പ്രഭാഷണം നടത്തി. 



ലിൻ്റോ ജോസഫ് എം എൽ എ, സി കെ ഹുസൈൻ നീബാരി, നാസർ സഖാഫി കരീറ്റിപറമ്പ് സബന്ധിച്ചു. സ്വാഗതസംഘം കൺവീനർ മജീദ് പുത്തൂർ സ്വാഗതവും യു കെ ഹാരിസ് സഖാഫി നന്ദിയും പറഞ്ഞു.

രാവിലെ നടന്ന പ്രധിനിധി സംഗമത്തിൽ പഠന സെഷനിൽ രിസാലത്ത്, മധ്യമനിലപാടിൻ്റെ സൗന്ദര്യം, നബി സ്‌നേഹത്തിൻ്റെ മധുരം, തിരുനബിയുടെ കർമഭൂമിക, ഉസ്‌വത്തുൽ ഹസന തുടങ്ങിയ വിഷയങ്ങളിൽ യഥാക്രമം  ജലീൽ സഖാഫി കടലുണ്ടി, എസ് വൈ എസ് കേരള ജനറൽ സെക്രട്ടറി റഹ്‌മത്തുല്ല സഖാഫി എളമരം, എസ് വൈ എസ് കേരള സെക്രട്ടറി മജീദ് അരിയല്ലൂർ, എസ് എസ് എഫ് കേരള ഫിനാൻസ് സെക്രട്ടറി അനസ് അമാനി പുഷ്പഗിരി, എസ് വൈ എസ് കേരള സെക്രട്ടറി റഷീദ് മാസ്റ്റർ നരിക്കോട് എന്നിവർ ക്ലാസ്സെടുത്തു.39 യൂണിറ്റുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 500 പ്രതിനിധികൾ പങ്കെടുത്തു.

വൈകീട്ട്  പൂർണ്ണതയുടെ മനുഷ്യ കാവ്യം എന്ന വിഷയത്തിൽ  നടന്ന സെമിനാറിൽ പ്രമുഖ മാധ്യമ പ്രവർത്തകൻ മുസ്‌തഫ പി എറക്കൽ, എസ് വൈ എസ് കേരള ഫിനാൻസ് സെക്രട്ടറി മുഹമ്മദ്‌ സാദിഖ് വെളിമുക്ക്, എ പി മുരളിധരൻ മാസ്റ്റർ സംസാരിച്ചു. 
എസ് വൈ എസ് കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡന്റ് അലവി സഖാഫി കായലം, ജില്ലാ പഞ്ചായത്ത് മെമ്പർ  ബോസ് ജേക്കബ് ആശംസയർപ്പിച്ചു. ഹാഫിള് ജാബിർ സഖാഫി ഓമശ്ശേരി,ഹാഫിള് വജീഹ്,ഹാഫിള് സിനാൻ നശീദ അവതരിപ്പിച്ചു.
ഉദ്ഘാടന സെഷൻ സോൺ എസ് വൈ എസ് പ്രസിഡൻ്റ് കെ അബ്ദുറശീദ് അഹ്‌സനി അധ്യക്ഷത വഹിച്ചു. കെ. വി. അബ്ദുറഹ്മാൻ സഖാഫി, ജാഫർ സഖാഫി, മുസ്തഫ സഖാഫി,ശരീഫ് മാസ്റ്റർ വെസ്റ്റ്‌, അഷ്‌റഫ്‌, അഷ്‌റഫ്‌, സലാം, മുഹമ്മദ്‌,അബ്ദുള്ളകുട്ടി സംബന്ധിച്ചു. എൻ വി റഫീഖ് സഖാഫി സ്വാഗതവും ഇസ്ഹാഖ് അലി നന്ദിയും പറഞ്ഞു.

ഫോട്ടോ :
എസ്. വൈ. എസ് ഓമശ്ശേരി സോൺ സ്നേഹലോകം കേരള മുസ്ലിം ജമാഅത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീലുൽ ബുഖാരി തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.

Post a Comment

Previous Post Next Post