തിരുവമ്പാടി : തുരങ്കപാതയുടെ കോഴിക്കോട് ആനക്കാംപൊയിൽ ഭാഗത്തുനിന്നുള്ള പ്രാരംഭ പ്രവർത്തികൾ ആരംഭിച്ചു. കോഴിക്കോട് വയനാട് ജില്ലകളിലെ യാത്ര ദുരിതത്തിന് പരിഹാരവും മേഖലയുടെ സമഗ്ര വികസനത്തിന്റെ ചാലകവുമാകുന്ന ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാതയുടെ ആദ്യഘട്ട നിർമ്മാണ പ്രവർത്തികളാണ് ആരംഭിച്ചത്.


മറിപ്പുഴക്ക് കുറുകെ നിർമ്മാണത്തിന് ആവശ്യമായ വലിയ വാഹനങ്ങളും സാമാഗ്രികളും കൊണ്ടുപോകുന്നതിന് ആവശ്യമായ താൽക്കാലിക പാലം നിർമ്മാണമാണ് ആരംഭിച്ചിരിക്കുന്നത്.

കഴിഞ്ഞമാസം മേപ്പാടി ഭാഗത്തുനിന്നുള്ള തുരങ്കപാതയുടെ പ്രവൃത്തി ആരംഭിച്ചിരുന്നു. ഇപ്പോൾ തുരങ്കത്തിലേക്കുള്ള റോഡിന്റെ പ്രവൃത്തി, സോയിൽ ടെസ്റ്റ് തുടങ്ങിയ പ്രാഥമിക പ്രവൃത്തികളാണ് നടക്കുന്നത്. കള്ളാടിയിൽ, മീനാക്ഷിപ്പാലത്ത് സമുദ്ര നിരപ്പിൽ നിന്ന് 851 മീറ്റർ ഉയരത്തിലാണ് വയനാട്ടിലെ പ്രവേശന കവാടം വരിക.

വയനാട്ടിൽ മേപ്പാടി - കള്ളാടി - ചൂരൽമല റോഡ് (സംസ്ഥാന പാത-59), കോഴിക്കോട് ആനക്കാംപൊയിൽ - മുത്തപ്പൻപുഴ - മറിപ്പുഴ റോഡ് എന്നീ രണ്ട് റോഡുകൾ തുരങ്ക പാതയുമായി ബന്ധിപ്പിക്കുന്നതാണ് അലൈൻമെന്റ്.

Post a Comment

أحدث أقدم