കൊടുകുറ്റവാളി ചെന്താമര പ്രതിയായ പാലക്കാട് നെന്മാറ സജിത വധക്കേസില്‍ നിര്‍ണായക വിധി ഇന്ന്. നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയാണ് ചെന്താമര.
പാലക്കാട് നാലാം അഡീഷണല്‍ ജില്ലാ കോടതിയാണ് വിധി പറയുന്നത്. ഇരട്ടക്കൊലപാതകം നടത്തി ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു നാടിനെ ഒന്നാകെ നടുക്കി അയല്‍വാസിയായിരുന്ന സജിതയെ പ്രതി വെട്ടിക്കൊലപ്പെടുത്തിയത്. 
2019 ഓഗസ്റ്റ് 31നാണ് ചെന്താമര കൃത്യം നടത്തിയത്.

തന്റെ ഭാര്യ പിണങ്ങി പോവാന്‍ കാരണം സജിത ആണെന്ന് ഒരു മന്ത്രവാദി പറഞ്ഞതിനെ തുടര്‍ന്നാണ് യുവതിയെ കൊലപ്പെടുത്തിയത്. ഈ കേസില്‍ പരോളില്‍ ഇറങ്ങിയപ്പോള്‍ സജിതയുടെ ഭര്‍ത്താവ് സുധാകരനെയും ഭര്‍തൃമാതാവിനെയും ചെന്താമര വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സാഹചര്യ തെളിവുകളും പ്രതിയുടെ ഭാര്യ അടക്കം അന്‍പത് സാക്ഷികളുടെ മൊഴിയുമാണ് കേസില്‍ നിര്‍ണായകമായത്.
 

Post a Comment

أحدث أقدم