ന്യൂഡൽഹി:
കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് നിയമ ഭേദഗതി 2025 പ്രകാരം വഖഫ് സ്വത്തുകൾ രജിസ്റ്റർ ചെയ്യാനുള്ള കാലാവധി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സുപ്രീംകോടതിയിൽ. ആറു മാസം കൂടി സമയം നീട്ടി നൽകണമെന്നാവശ്യപ്പെട്ട് അഡ്വ. സുൽഫിക്കർ അലി മുഖേനയാണ് സമസ്ത സുപ്രീംകോടതിയിൽ അപേക്ഷ സമർപ്പിച്ചത്. വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ ഉത്തരവുകൾ പുറപ്പെടുവിപ്പിക്കണമെന്നും സമസ്ത ആവശ്യപ്പെട്ടിട്ടുണ്ട്.
രജിസ്ട്രേഷൻ കാലാവധി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീന്‍ ഉവൈസി എം.പിയും കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഭേദഗതി ചെയ്ത നിയമത്തിൽ വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യാൻ ആറ് മാസത്തെ സമയമാണ് നൽകിയത്. എന്നാൽ, വിധി വരാൻ അഞ്ച് മാസം കഴിഞ്ഞുവെന്നും ഇനി ഒരു മാസം മാത്രമേ ബാക്കിയുള്ളൂവെന്നും ഉവൈസിയുടെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുമെന്ന് അന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കുകയും ചെയ്തു.
إرسال تعليق