താമരശ്ശേരി,.
താമരശ്ശേരി പഞ്ചായത്ത് ഗവൺമെൻറ് സ്കൂളൂ കൾക്കായി അനുവദിച്ച സ്മാർട്ട് ക്ലാസ് റൂം പദ്ധതിയുടെ ഉദ്ഘാടനം താമരശ്ശേരി ഗവൺമെൻറ് യുപി സ്കൂളിൽ നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സൗദ ബീവി അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ എ അരവിന്ദൻ പദ്ധതി ഉദ്ഘാടനം ചെയ്തു .
ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ അഡ്വക്കേറ്റ് ജോസഫ് മാത്യു. ക്ഷേമകാര്യ ചെയർപേഴ്സൺ മഞ്ജിത കെ വികസന കാര്യ ചെയർപേഴ്സൺ എംടി അയ്യൂബ് ഖാൻ ചെമ്പ്ര ജി എൽ പി സ്കൂൾ പ്രധാനാധ്യാപിക ഷീജ ടീച്ചർ കോരങ്ങാട് ജി എൽ പി സ്കൂൾ പ്രധാന അധ്യാപിക മിനി ടീച്ചർ പള്ളിപ്പുറം ജി എം യുപിസ്കൂൾ പ്രധാന അധ്യാപിക സൈനബ ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു. പിടിഎ പ്രസിഡൻറ് ഷൈജു പി അധ്യാപകരായ സജിമോൻ സ്കറിയ ബിപിസി മെഹറലി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് റോസമ്മ ചെറിയാൻ സ്വാഗതവും സീനിയർ അസിസ്റ്റൻറ് ജലജ ടീച്ചർ നന്ദിയും പറഞ്ഞു

Post a Comment