തിരുവമ്പാടി :
ടീംസ് ഓഫ് നെല്ലാനിച്ചാൽ ചാരിറ്റബിൾ സൊസൈറ്റി.
നിർധന രോഗികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച മെഡിസിൻ ബോക്സിലെ മരുന്നുകൾ കൂടരഞ്ഞി അഭയ പാലിയേറ്റീവിന് കൈമാറി. സൊസൈറ്റി പ്രസിഡന്റ് ബിനു ജോസഫ് വടയാറ്റുന്നേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ.

സെക്രട്ടറി സിബി വെട്ടിക്കാട്ട്, വൈസ് പ്രസിഡന്റ്. ബോണി അഴകത്ത്, രക്ഷധികാരി ജോസ് സക്കറിയാസ് അഴകത്ത്, അഭയ പാലിയേറ്റീവ് പ്രസിഡന്റ് ജോസ് വാരിയാനി, സെക്രട്ടറി ബേബി തൈക്കൽ, എന്നിവർ സംസാരിച്ചു.

ഇനിയും കൂടുതൽ സ്ഥലങ്ങളിൽ മെഡിസിൻബോക്സ് സ്ഥാപിക്കും എന്നും വീടുകളിൽ ഉപയോഗിച്ച് ബാക്കി വരുന്ന കാലാവതി കഴിയാത്ത മരുന്നുകൾ ചാരിറ്റിയുടെ ബോക്സ്‌കളിൽ നിക്ഷേപിച്ച് സഹകരിക്കണം എന്നും സൊസൈറ്റി പ്രസിഡന്റ് പറഞ്ഞു.

Post a Comment

Previous Post Next Post