കോടഞ്ചേരി :
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ 2023 24 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ തനത് ഫണ്ട് 14 ലക്ഷം രൂപ മുടക്കി
കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രം ആശുപത്രിയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കി കോഴിക്കോട് എൻ ഐ റ്റി യിലെ പ്രൊഫസർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിന് മാസ്റ്റർ പ്ലാൻ നൽകി പ്രകാശനം ചെയ്തു.
കിടത്തി ചികിത്സ സൗകര്യങ്ങൾ ഡയാലിസിസ് സൗകര്യങ്ങൾ യോഗ സെന്റർ അടക്കമുള്ള എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ പദ്ധതി പ്രകാരം ഉള്ള ബിൽഡിംഗ് പൂർത്തീകരിക്കാൻ നിലവിൽ കണക്കുളൾ പ്രകാരം ഏഴു കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു
കോടഞ്ചേരി എഫ് എച്ച് സിയുടെ കോൺഫറൻസിൽ ഹാളിൽ നടന്ന പ്രകാശന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷൻ വഹിച്ചു .
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നെല്ലിപ്പൊയിൽ ഡിവിഷൻ മെമ്പർ റോയി കുന്നപ്പള്ളി സ്വാഗതം ആശംസിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ കൗസർ മാസ്റ്റർ മാസ്റ്റർ പ്ലാനിന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ചു.
പ്രൊഫസർ ഷൈനി എൻഐടി മാസ്റ്റർ പ്ലാൻ വിശദീകരിച്ചു.
വാർഡ് മെമ്പർമാരായ വസുദേവൻ ഞാറ്റുകാലായിൽ , ഷാജു ടി പി തേന്മല, റിയനസ് സുബൈർ , അസോസിയേറ്റഡ് പ്രൊഫസർ വിമൽ കുമാർ മെഡിക്കൽ ഓഫീസർ ഡോക്ടർ ഹസീന കേ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
Post a Comment