ഓമശ്ശേരി :
വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൻ്റെ പുതിയ ഓഫീസിൻ്റെ ഉദ്ഘാടനം താമരശ്ശേരി കോർപ്പറേറ്റ് മാനേജർ ഫാ. ജോസഫ് വർഗീസ് പാലക്കാട്ട് നിർവഹിച്ചു.
സ്കൂൾ മാനേജർ ഫാ. സജി മങ്ങരയിൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി പിടി എ പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസീസ്, ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ബിന്ദുമേരി പോൾ, ഹോളി ഫാമിലി ഹൈസ്കൂൾ പ്രധാനാധ്യാപിക റീജ വി ജോൺ അധ്യാപകനായ ബിജു മാത്യു സ്കൂൾ ലീഡർ എമിൽ ജോസഫ് എന്നിവർ പ്രസംഗിച്ചു.
അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ കവാടവും വിശാലമായ ഗ്രൗണ്ടും ജൈവവൈവിധ്യ ഉദ്യാനവുമൊക്കെ നിർമിച്ച സ്കൂളിൻ്റെ മറ്റൊരു മികവ് പ്രവർത്തനമാണ് പുതിയ ഓഫീസ്.
പി ടി എ യുടെ നേതൃത്വത്തിൽ രണ്ട് ലക്ഷത്തിലേറെ രൂപ ചെലവഴിച്ചാണ് മനോഹരമായ പുതിയ ഓഫീസ് നിർമിച്ചത്.
പൊതുവിദ്യാലയങ്ങൾക്കൊരു മികച്ച മാതൃകയായി മാറുകയാണ് വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ
Post a Comment