തിരുവമ്പാടി :
ഒക്ടോബര്‍ 13,മത്തായി ചാക്കോ ദിനത്തോടനുബന്ധിച്ച് തിരുവമ്പാടിയില്‍ സിപിഐ(എം) നേതൃത്വത്തില്‍  റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. 



വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളുടെ നേതൃത്വമായി ധാരാളം സമരങ്ങൾക്ക് നേതൃത്വം നൽകി, കൊടിയ മർദ്ദനങ്ങൾക്കും, ജയില്‍വാസത്തിനും ഇരയായി ജനകീയനായി മാറിയ, 2006 ൽ തിരുവമ്പാടിയിൽ എല്‍.ഡി.എഫിനായി ആദ്യ വിജയം നേടിയ, സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു സഖാവ് മത്തായി ചാക്കോ. മത്തായീ ചാക്കോയുടെ പത്തൊമ്പതാം ചരമദിനം സമുചിതമായി സിപിഐഎം നേതൃത്വത്തില്‍  തിരുവമ്പാടിയിൽ ആചരിച്ചു. 


പൊതുയോഗം സിപിഐഎം എറണാകുളം  ജില്ല സെക്രട്ടറിയേറ്റംഗം  കെ.എസ്.അരുണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.ഏരിയ സെക്രട്ടറി വി.കെ.വിനോദ് അധ്യക്ഷത വഹിച്ചു.ജില്ല കമ്മിറ്റിയംഗം ലിന്റോ ജോസഫ് എം.എല്‍.എ,ഏരിയ കമ്മിറ്റിയംഗങ്ങളായ ജോണി ഇടശ്ശേരി,കെ.ടി.ബിനു,ദിപു പ്രേംനാഥ്,ജലീല്‍ കൂടരഞ്ഞി, സി എൻ പുരുഷോത്തമൻ, ഫിറോസ് ഖാൻ, ഗണേഷ് ബാബു,ഗീത വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു.നൂറുകണക്കിന് പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ അണിനിരന്നു.


രാവിലെ  തിരുവമ്പാടിയില്‍ പ്രഭാത ഭേരി നടന്നു. മത്തായി ചാക്കോ സ്മൃതിയില്‍
സിപിഐ(എം) ജില്ല കമ്മിറ്റിയംഗവും ഏരിയ സെക്രട്ടറിയുമായ വികെ.വിനോദ് പതാക  ഉയര്‍ത്തി.തുടര്‍ന്ന് നടന്ന
അനുസ്മരണ യോഗം വി.കെ.വിനോദ് ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റിയംഗം ഗണേഷ് ബാബു അധ്യക്ഷത വഹിച്ചു.ജില്ല കമ്മിറ്റിയംഗങ്ങളായ ലിന്റോ ജോസഫ് എം.എല്‍.എ,കെ.ബാബു,ഏരിയ കമ്മിറ്റി അംഗങ്ങളായ സി.എന്‍.പുരുഷോത്തമന്‍,ഫിറോസ്ഖാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.ഏരിയ കമ്മിറ്റിയംഗങ്ങളായ ജോണി ഇടശ്ശേരി,കെ.ടി.ബിനു,ദിപു പ്രേംനാഥ്,ജലീല്‍ കൂടരഞ്ഞി,ഗീത വിനോദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Post a Comment

أحدث أقدم