താമരശ്ശേരി:
ക്രിക്കറ്റ് ലഹരിയിലേക്ക് താമരശ്ശേരിയെ ഉയർത്തിക്കൊണ്ടു വരുന്നതിന്റെ ഭാഗമായി പരിസര പ്രദേശങ്ങളിലെ 16 ഓളം ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് അസ്ഹർ ആർട്സ് & സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച് മൈ ജി സ്പോൺസർ ചെയ്ത മൂന്നാമത് സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ റോയൽ ഗസ്റ്റോ റെസ്റ്റാറെന്റ്സ് ചാമ്പ്യന്മാരായി.
സ്റ്റാർ ഇലവൻ ചുങ്കത്തിനെ 9 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഗസ്റ്റോ ടീം ചാമ്പ്യന്മാരായത്.
റോയൽ ഗസ്റ്റോ റസ്റ്റോറൻറ് പ്രതിനിധി ഇ.കെ അഷ്റഫ് ചാമ്പ്യൻമാർക്ക് ട്രോഫി സമ്മാനിച്ചു. ചാമ്പ്യൻമാരായ ടീമിന്റെ ക്യാപ്റ്റൻ ജോസ് ട്രോഫി ഏറ്റുവാങ്ങി.
ആയുഷ് അക്യു മാനേജിങ് ഡയറക്ടർ രാകേഷ് റണ്ണേഴ്സ് ട്രോഫി ടീം ക്യാപ്റ്റൻ കുടുക്കിൽ റഹീമിനും സമ്മാനിച്ചു.
ടൂർണമെന്റ് അനുബന്ധിച്ച് പുറത്തിറക്കിയ സമ്മാന കൂപ്പൺ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ മൂന്ന് ഗോൾഡ് കോയിൻ സതീഷ് കെ ആർ, രണ്ട് ഗോൾഡ് കോയിൻ ജൈശ ൽ ഷമിഓ, മൂന്നാം സ്ഥാനം റാഷി പരപ്പൻ പോയിൽ എന്നിവർക്ക് ലഭിച്ചു.
സ്റ്റാർ ഇലവന്റെ ഫിറാസ് ടൂർണമെന്റിലെ മികച്ച കളിക്കാരനായും ടൂർണമെന്റിലെ മികച്ച ബാറ്റസ്മാനായും തെരെഞ്ഞെടുക്കപ്പെട്ടു. സ്റ്റാർ ഇലവന്റെ ഷാനി അടിവാരം ടൂർണമെന്റലെ മികച്ച ബൗളറായി തെരഞ്ഞെടുക്കപ്പെട്ടു. എഎം ഫൈറ്റേഴ്സ് ടീമിന്റെ ഇ.കെ അഷ്‌റഫ് മികച്ച വിക്കറ്റ് കീപ്പറായി തെരഞ്ഞെടുക്കപ്പെട്ടു. റോയൽ ഗസ്റ്റോ ഇലവന്റെ മനു മാവൂർ ടൂർണമെന്റലെ മികച്ച ഫീൽഡറായും, ജോസ് ഫൈനൽ മത്സരത്തിലെ മികച്ച കളിക്കാരനായും തെരഞ്ഞെടുക്കപ്പെട്ടു.
രണ്ട് ദിവസം നീണ്ടു നിന്ന ടൂർണമെന്റിന്റെ ഉദ്ഘാടനം കൊടുവള്ളി നഗരസഭ ചെയർമാനും, ജില്ലാ സ്പോർട്സ് കൗൺസിൽ അംഗവുമായ വെള്ളറ അബ്ദു നിർവഹിച്ചു. താമരശ്ശേരി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ടി അയ്യൂബ് ഖാൻ വേദിയിലെത്തി ആശംസകൾ അർപ്പിച്ചു. ബഷീർ പത്താൻ, ഷംസീർ എടവലം, യൂസഫ് മാസ്റ്റർ, അലി കാരാടി, ഇ കെ അഷ്റഫ്, മുജീബ് റഹ്മാൻ (ബേബി) അസീസ് ചുങ്കം, ഗഫൂർ ചുങ്കം, അനസ് കത്തറമ്മൽ ,സമ്മാസ് ബുസ്താനബാദ്, ഹാരിസ് കാരാടി, സി വി റഷീദ്, ജാഫർ പരപ്പൻ പൊയിൽ, സഫുവാൻ തുടങ്ങിയവർ നേതൃത്വം നൽകി.
إرسال تعليق